ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി : അന്ന് വരെ അറസ്റ്റ് ഉണ്ടാകില്ല

ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി : അന്ന് വരെ അറസ്റ്റ് ഉണ്ടാകില്ല

മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. ഹൈക്കോടതിയിൽ ദിലീപിനെ അന്ന് വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ അറിയിച്ചു. ഹർജി പരിഗണിച്ചത് . ജസ്റ്റിസ് പി ഗോപിനാഥാണ്. ഹർജി ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ന് പരിഗണിക്കും. ഹൈക്കോടതി ഹർജി പരിഗണിക്കവേ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് പറഞ്ഞു.

ക്രൈംബ്രാഞ്ച് ശക്തമായി ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. കോടതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നേരിട്ട് തന്നെ ഹാജരായി. ദിലീപ് ഹര്‍ജിയില്‍ പറയുന്നത് വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ്. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനും, വിസ്താരം നീട്ടികൊണ്ടുപോകാനുമാണ് നീക്കമെന്നാണ് ദിലീപ് പറയുന്നത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടൻ ദിലിപ് അടക്കം അഞ്ചുപേര്‍ക്കെതിരെ വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഭീഷണി മുഴക്കിയെന്നും സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നുമാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി.

.. അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദ‍ർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതായിരുന്നു ഗൂഢാലോചന. ഇത് സാധൂകരിക്കുന്ന ഓ‍ഡിയോ ക്ലിപ്പുകളും ബാലചന്ദ്രകുമാർ കൈമാറിയിട്ടുണ്ട്.

അതേസമയം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ബിജു പൗലോസ് ആണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. അ​വ ദു​രൂ​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദി​ലീ​പ് അറിയിച്ചു. ദി​ലീ​പ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചു.

ഡിവൈഎസ്പി ബിജു പൗലോസാണ് ഈ ദൃശ്യങ്ങൾ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഇന്നലെ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും . പ​ല​രു​ടെ​യും കൈ​വ​ശം ബൈ​ജു പൗ​ലോ​സി​ന്‍റെ കൈ​വ​ശ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി​ക്ക് ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി ഉ​ട​ന്‍ പ​രി​ഗ​ണി​ക്കും.

Leave A Reply
error: Content is protected !!