പി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര

പി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര

ഡൽഹി : മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കോൺഗ്രസ് നേതാക്കൾ ഇന്ത്യയുടെ ചക്രവർത്തിമാരല്ലെന്ന് തിരിച്ചറിയണമെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.

ആം ആദ്മി പാർട്ടിയും തൃണമൂലും സ്ഥാനാർത്ഥികളെ നിർത്തി കുറച്ച് വോട്ടുകൾ നേടിയാൽ ഗോവയിൽ കോൺഗ്രസും ബിജെപിയും തമ്മിലാകും മത്സരമെന്നും ഇത് ബിജെപി ഇതര വോട്ടുകൾ ഭിന്നിപ്പിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മൊയ്ത്ര.

കോൺഗ്രസ് പാർട്ടി അതിന്റെ ചുമതല നന്നായി നിർവഹിച്ചിരുന്നെങ്കിൽ ഗോവയിൽ തൃണമൂലിന്റെ ആവശ്യം തന്നെ വരുമായിരുന്നില്ലെന്നും മഹുവ പറഞ്ഞു. ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗോവയിൽ തൃണമൂൽ സഖ്യത്തിന് തയ്യാറാണെന്നും അവർ വ്യക്തമാക്കി.

Leave A Reply
error: Content is protected !!