ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് ദിലീപ്

ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് ദിലീപ്

കൊച്ചി: ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കൽ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ബിജു പൗലോസ് ആണ് ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. അ​വ ദു​രൂ​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ദി​ലീ​പ് അറിയിച്ചു. ദി​ലീ​പ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചു.

ഡിവൈഎസ്പി ബിജു പൗലോസാണ് ഈ ദൃശ്യങ്ങൾ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഇന്നലെ എത്തിയോ എന്ന് പരിശോധിക്കാൻ എത്തിയതും . പ​ല​രു​ടെ​യും കൈ​വ​ശം ബൈ​ജു പൗ​ലോ​സി​ന്‍റെ കൈ​വ​ശ്യ​മു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി​ക്ക് ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റ​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ദി​ലീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി ദി​ലീ​പി​ന്‍റെ ഹ​ര്‍​ജി ഉ​ട​ന്‍ പ​രി​ഗ​ണി​ക്കും. ഹൈക്കോടതി ദിലീപ് സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ്, ഈ ആവശ്യവുമായി ദിലീപ് വിചാരണക്കോടതിയിൽ എത്തിയിരിക്കുന്നത്.

Leave A Reply
error: Content is protected !!