ഗംഗാസാഗർ മേളയ്ക്ക് ഇന്ന് മുതൽ തുടക്കം

ഗംഗാസാഗർ മേളയ്ക്ക് ഇന്ന് മുതൽ തുടക്കം

കൊൽക്കത്ത: ബംഗാളിലെ പ്രശസ്തമായ മകരസംക്രാന്തി മേള ഇന്ന് നടക്കും. പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപില്‍ വെച്ച് നടക്കുന്ന ഗംഗാസാഗര്‍ മേളയില്‍ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്ക് എടുക്കാൻ എത്തിയിരിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലും ഗംഗാനദിയും സംഗമിക്കുന്ന സ്ഥലത്ത് അസംഖ്യം ഭക്തജനങ്ങളാണ് സ്‌നാനം ചെയ്യുക. ഇന്നു മുതൽ ജനുവരി 16 വരെയാണ് മേള നടക്കുക. നേരത്തെ, കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വാര്‍ഷിക മേള നടത്താന്‍ അനുമതി നല്‍കിയിരുന്നു. സാഗര്‍ ദ്വീപ് മുഴുവനായും നോട്ടിഫൈഡ് ഏരിയയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ, സംസ്ഥാനത്ത് കോവിഡ് പോസ്റ്റിവിറ്റി നിരക്ക് വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ, വേണ്ടത്ര നിയന്ത്രണങ്ങൾ ഇല്ലാതെ മേള നടത്തുന്നതു കൊണ്ട് തൃണമൂല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. കഴിഞ്ഞ ദിവസം, ബംഗാളിൽ 23,467 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം കൊണ്ട് 1,312 എന്ന കണക്കില്‍ നിന്നാണ് ഇത്രയും വര്‍ധനവ് ഉണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

Leave A Reply
error: Content is protected !!