നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്നും, നീതി കോടതിയിൽ നിന്ന് ലഭിച്ചില്ലെന്നും സി​സ്റ്റ​ർ അ​നു​പ​മ

നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്നും, നീതി കോടതിയിൽ നിന്ന് ലഭിച്ചില്ലെന്നും സി​സ്റ്റ​ർ അ​നു​പ​മ

കു​റ​വി​ല​ങ്ങാ​ട്:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിയിൽ പ്രതികരണവുമായി സി​സ്റ്റ​ർ അ​നു​പ​മ. സി​സ്റ്റ​ർ അ​നു​പ​മ ബിഷപ് ഫ്രാങ്കോയ്ക്കെതിരേയുള്ള പ​രാ​തി​ക്കാ​രി​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​യാ​ണ്. നീതി കോടതിയിൽ നിന്ന് ലഭിച്ചില്ലെന്നും നി​യ​മ പോ​രാ​ട്ടം തു​ട​രു​മെ​ന്നും അവർ പറഞ്ഞു. അ​പ്പീ​ലി​ന് പോ​കു,മെന്നും ഒ​പ്പം നി​ന്ന എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യ​റി​യി​ക്കു​ന്നു​വെ​ന്നും സി​സ്റ്റ​ർ അ​നു​പ​മ പ്ര​തി​ക​രി​ച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇന്നാണ് വിധി വന്നത്. ഈ വിധി വന്നതോടെ മൂന്നു വർഷത്തിലേറെ നീണ്ട പോരാട്ടം ആണ് ബിഷപ് ഫ്രാങ്കോ പിന്നിടുന്നത്. കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന്യാ​സ സ​ഭാം​ഗ​വും കു​റ​വി​ല​ങ്ങാ​ട് നാ​ടു​കു​ന്ന് മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യു​മാ​യ ക​ന്യാ​സ്ത്രീ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്.

ക​ന്യാ​സ്ത്രീ​യെ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ 2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പീ​ഡി​പ്പിച്ചെന്നായിരുന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കേസിൽ 89 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു ബി​ഷ​പ്പു​മാ​ർ, 11 വൈ​ദി​ക​ർ, 25 ക​ന്യാ​സ്ത്രീ​ക​ൾ, ഏ​ഴു മ​ജി​സ്ട്രേ​ട്ടു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെയാണ് ഈ 89 പേർ. 10 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. കേസിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല. 2,000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മായിരുന്നു ഇതിന് ഉണ്ടായിരുന്നത്.

കോടതി വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷൻ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്.105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരുന്നത്.

Leave A Reply
error: Content is protected !!