”കുളിക്കാനും സമ്മതിക്കൂല..”; കുളിക്കുന്ന വോട്ടറോട് അഭ്യർത്ഥനയുമായി എംഎൽഎ, വീഡിയോ വൈറൽ

”കുളിക്കാനും സമ്മതിക്കൂല..”; കുളിക്കുന്ന വോട്ടറോട് അഭ്യർത്ഥനയുമായി എംഎൽഎ, വീഡിയോ വൈറൽ

കാൺപൂർ: രാജ്യമാകെ ഉറ്റുനോക്കുന്ന ഉത്തർ‌പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ബിജെപി എംഎൽ‌എയുടെ വോട്ടുചോദിക്കുന്ന വീ‌ഡിയോ ആണ് ഇപ്പോൾ വൈറൽ. കാൺപൂരിൽ നിന്നുള‌ള സുരേന്ദ്ര മൈതാനിയാണ് ഇത്തരത്തിൽ ജനങ്ങളോട് വോട്ട് ചോദിക്കുന്നത് സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത് വാർത്തയിൽ താരമായത്.

കുളിച്ചുകൊണ്ടിരുന്നയാളോട് അതിനിടയിൽ സഹപ്രവർത്തകരുമായെത്തി വോട്ട് ചോദിച്ചു സുരേന്ദ്ര. വോട്ട് ചോദിക്കുന്ന വീഡിയോ ഇൻസ്‌റ്റഗ്രാമിലും എംഎൽ‌എ പോസ്‌റ്റ് ചെയ്‌തു.കുളിച്ചുകൊണ്ടിരുന്നയാളുടെയടുത്തെത്തിയ സുരേന്ദ്ര സുഖമല്ലേ എന്ന് കുശലാന്വേഷണം നടത്തി പിന്നെ ‘നിങ്ങളുടെ വീടൊക്കെ നന്നായി പണികഴിച്ചില്ലേ? നിങ്ങൾക്ക് റേഷൻ കാർഡുണ്ടോ?’ എന്ന് ചോദിക്കുന്നു. സോപ്പ് തേച്ച് കുളിക്കുകയായിരുന്ന ഗൃഹനാഥൻ ഉണ്ട്, ഉണ്ട് എന്ന് മറുപടിയും നൽകി. അപ്പോൾ മറുപടിയായി തന്നെ വീണ്ടും വോട്ട് നൽകി വിജയിപ്പിക്കണമെന്ന് സുരേന്ദ്ര അഭ്യർ‌ത്ഥിച്ചു. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും ഏതായാലും നവമാധ്യമങ്ങളിൽ വൈറലായി മാറി.

Leave A Reply
error: Content is protected !!