ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്തൻ : തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് വി​ധി ന​ൽ​കു​ന്ന​തെന്ന് എ​സ്പി എ​സ്. ഹ​രി​ശ​ങ്ക​ര്‍

ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ കു​റ്റ​വി​മു​ക്തൻ : തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് വി​ധി ന​ൽ​കു​ന്ന​തെന്ന് എ​സ്പി എ​സ്. ഹ​രി​ശ​ങ്ക​ര്‍

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കോ​ട്ട​യം മു​ന്‍ എ​സ്പി എ​സ്. ഹ​രി​ശ​ങ്ക​ര്‍. തെ​റ്റാ​യ സ​ന്ദേ​ശ​മാ​ണ് വി​ധി ന​ൽ​കു​ന്ന​തെ​ന്നും നൂ​റ് ശ​ത​മാ​നം ശി​ക്ഷ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കേ​സാ​ണി​ണിതെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ര​യു​ടെ കൃ​ത്യ​മാ​യ മൊ​ഴി​ കേ​സി​ല്‍ ഉ​ണ്ട്. സാ​ക്ഷി​ക​ളി​ൽ ഒരാളുപോലും കൂ​റു​മാ​റി​യി​ട്ടി​ല്ല. എ​ന്നി​ട്ടും വി​ധി മ​റി​ച്ചാ​യെന്ന് അദ്ദേഹം പറഞ്ഞു.

വ​ള​രെ അ​സാ​ധാ​ര​ണ​മായി ഇ​ന്ത്യ​യി​ൽ​ത്ത​ന്നെ വേ​റി​ട്ടു നി​ൽ​ക്കു​ന്ന കോ​ട​തി വി​ധി​യാ​ണി​തെ​ന്നും അദ്ദേഹം പറഞ്ഞു. ഹ​രി​ശ​ങ്ക​ര്‍ ആയിരുന്നു കേ​സ​ന്വേ​ഷ​ണ​ത്തി​ന് മേ​ല്‍​നോ​ട്ടം ന​ല്‍​കി​യ ഉ​ദ്യോ​ഗ​സ്ഥ​ന് .

കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് മി​ഷ​ന​റീ​സ് ഓ​ഫ് ജീ​സ​സ് സ​ന്യാ​സ സ​ഭാം​ഗ​വും കു​റ​വി​ല​ങ്ങാ​ട് നാ​ടു​കു​ന്ന് മ​ഠ​ത്തി​ലെ അ​ന്തേ​വാ​സി​യു​മാ​യ ക​ന്യാ​സ്ത്രീ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്.

ക​ന്യാ​സ്ത്രീ​യെ ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ൽ 2014 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പീ​ഡി​പ്പിച്ചെന്നായിരുന്നു പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കേസിൽ 89 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചു ബി​ഷ​പ്പു​മാ​ർ, 11 വൈ​ദി​ക​ർ, 25 ക​ന്യാ​സ്ത്രീ​ക​ൾ, ഏ​ഴു മ​ജി​സ്ട്രേ​ട്ടു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെയാണ് ഈ 89 പേർ. 10 പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യും രേ​ഖ​പ്പെ​ടു​ത്തി. കേസിൽ ഒരു സാക്ഷി പോലും കൂറുമാറിയില്ല. 2,000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മായിരുന്നു ഇതിന് ഉണ്ടായിരുന്നത്.

കോടതി വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷൻ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്.105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരുന്നത്.

Leave A Reply
error: Content is protected !!