റബ്ബർ ബിൽ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രം

റബ്ബർ ബിൽ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രം

ഡൽഹി: റബ്ബര്‍ മേഖലയ്ക്കായി നിർമ്മിച്ച 1947-ലെ റബ്ബര്‍ ആക്ട് റദ്ദാക്കി, റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമ നിര്‍മ്മാണത്തിനായി കേന്ദ്രം മുന്നോട്ട്. കരടു ബില്ലിന്റെ പകര്‍പ്പ് വാണിജ്യ വകുപ്പിന്റെയും, (https://commerce.gov.in) റബ്ബര്‍ ബോര്‍ഡിന്റെയും (http://rubberboard.gov.in) വെബ് സൈറ്റുകളില്‍ ലഭ്യമാണ്. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പുതിയ നിയമം സംബന്ധിച്ച കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം 2022 ജനുവരി 21-ന് മുമ്പായി സെക്രട്ടറി, റബ്ബര്‍ബോര്‍ഡ്, സബ് ജയില്‍ റോഡ്, കോട്ടയം-686002 എന്ന വിലാസത്തിലോ, secretary@rubberboard.org.in എന്ന ഇ മെയിലോ അറിയിക്കുകയും ചെയ്യാം.

കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ റബ്ബര്‍ ആക്ട് 1947 റബ്ബര്‍മേഖലയുടെ വികസനം സാധ്യമാക്കുന്നതിനായാണ് 1947 ഏപ്രില്‍ 18 ന് പ്രാബല്യത്തില്‍ വന്നത്. 1954, 1960, 1982, 1994, 2010 വര്‍ഷങ്ങളില്‍ ഈ നിയമത്തിന് ഭേദഗതികള്‍ വരുത്തിയിരുന്നു. നിയമ, വ്യാവസായിക-സാമ്പത്തികരംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത, റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പുതിയ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നത്.

Leave A Reply
error: Content is protected !!