കുത്തി കൊന്നിട്ട് കർമ്മ ഫലമെന്ന് പറയാൻ നാണമില്ലേ ഷമ മുഹമ്മദേ

കുത്തി കൊന്നിട്ട് കർമ്മ ഫലമെന്ന് പറയാൻ നാണമില്ലേ ഷമ മുഹമ്മദേ

രക്തച്ചൊരിച്ചിൽ മാറാതെ സമൂഹ മാധ്യമങ്ങളിൽ കോൺഗ്രെസ്സുകാർ കൊലവിളി നടത്തിക്കൊണ്ടിരിക്കുകയാണ് . ചില പ്രസ്താവനകളിലൂടെയും , ഭീഷണിയിലൂടെയും കോൺഗ്രസ് നേതൃത്വം അതിന് വളം വെച്ച് കൊടുക്കുകയാണ്. ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം ഇരന്നു വാങ്ങിയതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ പറയുമ്പോഴും അത് ഏറ്റ് വിളിക്കുകയാണ് കോൺഗ്രസ് നേതാക്കന്മാരും പ്രവർത്തകരും , അണികളും.

യൂത്ത് കോൺഗ്രസ് പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ കോൺഗ്രസ് നേതാക്കൾ അവരെ ന്യായികരിച്ച് സംരക്ഷിക്കുന്ന മനോഭാവമാണ് നിലവിൽ ഉള്ളത്. ധീരജിന്റെ മരണം നിങ്ങൾ ഇരന്നു വാങ്ങിയ മരണമാണ്, ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമാണ് എന്ന് കെ സുധാകരൻ മുറവിളി കൂട്ടുമ്പോഴും പ്രസ്താവനയുടെ കാരണമായി കെ സുധാകരൻ പറയുന്നത് മറ്റൊന്നുമല്ല. കഴിഞ്ഞ കുറേ കാലമായി പ്രഫഷണൽ കോളേജുകളിൽ കെ എസ് യു മത്സരിക്കാറില്ല. ഇക്കുറി പ്രഫഷണൽ കോളേജുകളിൽ കെ എസ് യു ശക്തമാണ്. എന്നായിരുന്നു കെ സുധാകരൻ വ്യക്തമാക്കിയത് .

ഇക്കുറി രണ്ടുംകൽപ്പിച്ച് എന്റെ കുട്ടികൾ രംഗത്ത് ഇറങ്ങിയിരിക്കുകയാണ് എന്നാണ് കെ സുധാകരൻ അവകാശപെടുന്നത്. എന്നാൽ ആ വാക്കുകളിൽ തന്നെ പ്രകടമാകുന്ന അക്രമ രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമുണ്ട് . ധീരജിനെ കൊലപ്പെടുത്തിയത് ‘കര്‍മഫലം എന്നാണ് കൊലപാതകത്തിന് പിന്നാലെ എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദ്, ധീരജ് കൊലപ്പെട്ട വാര്‍ത്തയ്‌ക്കൊപ്പം ട്വീറ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഷമയുടെ പ്രതികരണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യത്വമില്ലാത്ത പ്രതികരണമാണ് ഷമ മുഹമ്മദിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് . അതേസമയം ധീരജിന്റെ കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തത് ഷമ മുഹമ്മദ് കൂടി ഭാഗമായ പൊളിറ്റിക്കല്‍ സിസ്റ്റമാണെന്ന് വ്യക്തമാക്കി കൊണ്ട് ധീരജിന്റെ കൊലപാതകത്തെ കര്‍മ്മഫലമെന്ന് വിശേഷിപ്പിച്ചതില്‍ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് മാപ്പ് പറയണം എന്ന വ്യക്തമാക്കികൊണ്ട് പി വി അൻവർ എം എൽ എ രംഗത്ത് എത്തിയിരുന്നു.

സുധാകരനിസം= നോ കോംപ്രമൈസ് എന്നാണ് എൽദോസ് കുന്നപ്പള്ളിയുടെ പ്രതികരണം. ഇത്തരത്തിലുള്ള പ്രതികരണങ്ങൾ അടിവരയിട്ട് പറയുന്നത് , കൊന്നിട്ടും പക തീരാതെ ന്യായീകരിക്കുന്നു എന്ന് തന്നെയാണ്. കെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആയതിനു ശേഷമാണ് കോൺഗ്രസ് പ്രവർത്തകർ വീണ്ടും ആയുധമെടുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.
മൂന്ന് സെന്റീമീറ്റർ ആഴമുള്ള മുറിവുകൊണ്ട് ധീരജ് എങ്ങനെ മരണപ്പെട്ടുവെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉയർത്തിയ കഴമ്പില്ലാത്ത ചോദ്യം. എന്നാൽ ധീരജിന്റെ മരണ കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറവാണ് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത് .

ആഴത്തിലുള്ള കുത്തിൽ ഹൃദയത്തിൻ്റെ അറകൾ തകർന്നു. തലയിലും ശരീരത്തിലും പരിക്കേറ്റതായും പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുന്നുണ്ട് .
പ്രതിസ്ഥാനത്ത് നിഖിൽ പൈലി നിൽകുമ്പോൾ പോലും അത് സമ്മതിച്ചു തരാൻ കോൺഗ്രസ് തയ്യാറാകാതെ പ്രതികളെ ന്യായികരിക്കുന്ന പ്രവണതയാണ് ഇപ്പോൾ ഉടലെടുത്തിരിക്കുന്നത്.

അതേസമയം മരണം ഇരന്നു വാങ്ങിയവന്‍ എന്ന കെ സുധാകരന്റെ പരാമര്‍ശത്തിന് മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു . . മരണം ഇരന്നു വാങ്ങിയവന്‍ എന്ന് ഈ നാടിന്റെ മുന്നില്‍ പറയാന്‍ കോണ്‍ഗ്രസ് തയ്യാറായിയെന്നും എന്താണ് ഇതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു . ഒരു കാരണമില്ലാതെ ഹൃദയത്തിലേക്ക് കത്തി കുത്തി ഇറക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിന് എവിടെ നിന്ന് വന്നു. ധീരജ് കൊലപാതകത്തില്‍ പങ്കെടുത്ത എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു . ഒരു തരത്തിൽ പറഞ്ഞാൽ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ നിലവിലെ നീക്കം. ഇത്തരം നിലപാടില്‍ നിന്ന് പിന്‍വാങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാകണം.
ഒരാള്‍ കൊല്ലപ്പെട്ടാല്‍ സന്തോഷിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സമീപനം.
കോണ്‍ഗ്രസ് ആക്രമണരാഷ്ട്രീയം അവസാനിപ്പിക്കണം. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടും. കോണ്‍ഗ്രസ് പ്രകോപനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കുടുങ്ങരുത്. ഓഫീസ് ആക്രമണം, കൊടിമരം തകര്‍ക്കല്‍ എന്നിവ ഒഴിവാക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യതമാക്കിയിരുന്നു . എന്നാൽ നാടിൻറെ ക്രമാസമാധനം നശിപ്പിക്കുന്ന കോൺഗ്രസ് ഈ അക്രമ രാഷ്ട്രീയ മനോഭാവം ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ് .

Video Link

https://youtu.be/l9JV869dmOU

Leave A Reply
error: Content is protected !!