ഈ കുടുംബത്തിന് എന്നുകിട്ടും ലൈഫ്

ഈ കുടുംബത്തിന് എന്നുകിട്ടും ലൈഫ്

കുറച്ചു സിമെന്റ് ഇഷ്ടിക കൊണ്ടൊരു ചെറിയ ഭിത്തി. പേരിനു നാല് ആസ്ബറ്റോസ് ഷീറ്റ്. കാട്ടു കമ്പും പ്ലാസ്റ്റിക്കും വലിച്ച് കെട്ടിയ മേൽക്കൂരയും വശങ്ങളും.ഒരു കാറ്റടിച്ചാൽ എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന കല്ല് കൊണ്ടുള്ള അടിത്തറ. ഇതാണ് മുള്ളൻകുഴിയിൽ ശ്രീജിത്തും കുടുംബവും പാർക്കുന്നയിടം. വീടെന്നാണ് പേര് .ഇടുക്കി പീരുമേട് ഗ്രാമപ്പഞ്ചായത്ത് പതിനേഴാം വാർഡിൽ പോത്തുപാറയിൽ മുള്ളൻ കുഴിയിൽ ശ്രീജിത്തും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബം ഏതുനിമിഷവും നിലം പതിക്കാവുന്ന വീട്ടിൽ ഭീതിയോടെ ആണ് കഴിയുന്നത്. അടച്ചുറപ്പും സംരക്ഷണവും ഉള്ള വീടിനായി ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും നടപടിക്രമങ്ങൾ എങ്ങുമെത്തിയിട്ടില്ല.

കൂലിപണിക്ക് പോയി ഉപജീവനം നടത്തുന്ന ആളാണ് ശ്രീജിത്ത്. സ്വന്തമായി ഒരുവീട് പണിയാനുള്ള സാമ്പത്തിക ഭദ്രത ഇപ്പോൾ ഇവർക്കില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വീടിന്റെ ഒരുഭാഗം ഇടിഞ്ഞ് വീണിരുന്നു. ഇതോടെ ജീവിതം കൂടുതൽ ദുരിതത്തിലായി. ഇനിയൊരു മഴകൂടി താങ്ങാനുള്ള ബലം ഈ ഷെഡ്ഡിനില്ല. ചാക്കും പ്ലാസ്റ്റിക്ക് ഷീറ്റും വലിച്ച് കെട്ടിയാണ് ഇവർ വീടിനുള്ളിൽ കഴിയുന്നത്. കാറ്റും മഴയുമുള്ള ദിവസങ്ങളിൽ രാത്രി ഉറങ്ങുവാൻപോലും കഴിയാത്ത അവസ്ഥയാണുള്ളത്.

Leave A Reply
error: Content is protected !!