മുസ്ലിം ലീഗിന്റെ ചിലവിലാണോ ഇപ്പോൾ കോൺഗ്രസിന്റെ പോക്ക്? എങ്കിൽ ഇത് നാശത്തിലേക്ക്

മുസ്ലിം ലീഗിന്റെ ചിലവിലാണോ ഇപ്പോൾ കോൺഗ്രസിന്റെ പോക്ക്? എങ്കിൽ ഇത് നാശത്തിലേക്ക്

കേരളത്തില്‍ കോണ്‍ഗ്രസ് ബഹുജന കക്ഷി അല്ലെന്ന് മുന്‍ മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ മുസ്ലീം ലീഗിന്റെ ചെലവില്‍ കഴിഞ്ഞു കൂടുന്ന കക്ഷിയായി കോണ്‍ഗ്രസ് മാറിയെന്നും ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നാശത്തിന്റെ തുടക്കമാണ് കേരളത്തിലെന്നും അദ്ദേഹം തുറന്നടിച്ചു. എ കെ ആന്റണി നിശബ്ദനായി. ഉമ്മന്‍ ചാണ്ടിയും അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തി. കത്തിയും വടിവാളും ഉപയോഗിച്ചാണ് കെ സുധാകരന്‍ ഡി സി സി പ്രസിഡന്റ് ആയതെന്നും അതാണ് സുധാകരന്റെ പാരമ്ബര്യമെന്നും അദ്ദേഹം പറഞ്ഞു.

ആ നേതൃത്വം സംസ്ഥാന തലത്തില്‍ എത്തിയാലും അങ്ങനെയേ വരൂ. ക്രിമിനല്‍ സംഘങ്ങള്‍ ദാദകളായി മാറുന്നതിനു മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. അത്തരം ക്രിമിനല്‍ സംഘങ്ങളെ മാധ്യമങ്ങള്‍ പ്രൊജക്റ്റ് ചെയ്യരുത്. വി ഡി സതീശനെ കുറിച്ച്‌ ആദ്യം നല്ല അഭിപ്രായം ആയിരുന്നു. എന്നാല്‍ ചാണകം ചാരിയവനെ ചാണകം മണക്കും എന്ന് പറഞ്ഞ അവസ്ഥ ആണ് സതീശന്റേത്. എം എം ഹസ്സന്‍ പേടിച്ചാണ് ജീവിക്കുന്നത്. ഒന്നും മിണ്ടാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വളര്‍ച്ച കോണ്‍ഗ്രസ്സിന് സഹിക്കുന്നില്ല. ന്യൂ ജനറഷന്‍ മുഴുവന്‍ സി പി എമ്മിനൊപ്പമാണ്.

ഒരു കാലത്ത് നുണ പ്രചരണം നടത്തി മത ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. എന്നാല്‍ ഇത് ഒക്കെ തിരിച്ചറിഞ്ഞു ഇവര്‍ ഇടതു പക്ഷത്തേയ്ക്ക് വരികയാണ്. എന്നാല്‍ അങ്ങനെ വരുന്നവരെ തെറി പറയുകയാണ്. ആ സമസ്തയുടെ നേതാവിനെതിരെ എത്ര മോശം ആയ രീതിയില്‍ ആണ് പ്രതികരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ കോണ്‍ഗ്രസിനും ബിജെപിക്കും ആഭ്യന്തര ജനാധിപത്യമില്ലെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഭ്യന്തര ജനാധിപത്യമില്ലാത്ത കോണ്‍ഗ്രസും ബിജെപിയും രാജ്യത്തിന്റെ ജനാധിപത്യത്തവും ഇല്ലാതാക്കുന്നു. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ത്രിമൂര്‍ത്തികള്‍ തീരുമാനിക്കും. അതായത് ഒരു കുടുംബം. സോണിയാ ഗാന്ധി , രാഹുല്‍ , പ്രിയങ്ക ഈ ത്രിമൂര്‍ത്തികളാണ് എല്ലാ ഭാരവാഹികളെയും നിയമിക്കുന്നത്.

ഈ ജനാധിപത്യ മില്ലായ്മ രാജ്യത്തെയും ബാധിക്കുന്നു. എകാധിപത്യത്തിലേക്ക് നീങ്ങുന്നതിന് സാഹചര്യമൊരുക്കും. എസ് ആര്‍ പി പറഞ്ഞു. ചില കോക്കസുകളാണ് അവരുടെ ദേശീയ, സംസ്ഥാന ഭാരവാഹികളെ തീരുമാനിക്കുന്നത്.
അവരുടെ നയവും ഈ കോക്കസ് തീരുമാനിക്കും. ബിജെപിയുടെ കാര്യത്തില്‍ ആര്‍ എസ് എസ് നേതൃത്വമാണ് ഈ കോക്കസ്. ബിജെപിയുടെ നേതൃത്വവും ഫാസിസ്റ്റ് നയവും ഇവര്‍ തീരുമാനിക്കുനൃമെന്നും അദ്ദേഹം പറഞ്ഞു.

Video Link

https://youtu.be/Oa6kyZaJbAg

Leave A Reply
error: Content is protected !!