സി.പി.എം. അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിനെതിരേ വിമർശം

സി.പി.എം. അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിനെതിരേ വിമർശം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥിയുടെ തോൽവിയിൽ സി.പി.എം. അന്വേഷണക്കമ്മീഷൻ റിപ്പോർട്ടിനെതിരേ ആഞ്ഞടിച്ച്‌ പാർട്ടി പ്രതിനിധികൾ. സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേലുള്ള ചർച്ചയിലാണ്‌ പ്രതിനിധികൾ വിമർശനമുന്നയിച്ചത്‌.

പാലായിലും കടുത്തുരുത്തിയിലും ജാഗ്രതക്കുറവുണ്ടായെന്ന്‌ മാത്രമാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. എന്നാൽ, തോൽവിക്ക്‌ കാരണക്കാരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടില്ല. ഇതൊരു തട്ടിക്കൂട്ട്‌ റിപ്പോർട്ടായി മാത്രമേ കാണാൻ കഴിയൂ. എന്നാൽ, മറ്റുജില്ലകളിൽ ഇടതുമുന്നണി സ്ഥാനാർഥികൾ പരാജയപ്പെട്ടയിടങ്ങളിൽ ഉത്തരവാദികളായവർക്കെതിരേ പാർട്ടി കർശന നടപടിയെടുത്തു. അത്തരമൊരു നീക്കം ഇവിടെയുണ്ടായില്ല. കുറ്റ്യാടി സീറ്റ്‌ ആവശ്യപ്പെട്ടപ്പോൾത്തന്നെ കേരള കോൺഗ്രസ്‌(എം) വിട്ടുതന്നു. അതേസമയം, പാലായിലും കടുത്തുരുത്തിയിലും ഇടതുസ്ഥാനാർഥികളുടെ വിജയമുറപ്പിക്കേണ്ട ബാധ്യത സി.പി.എമ്മിനുണ്ടായിരുന്നു.പാർട്ടിക്ക് അത്‌ നിറവേറ്റാനായില്ല. ഇടുക്കിയിൽ വിദ്യാർഥി സംഘടനാനേതാവ് കൊലചെയ്യപ്പെട്ട സമയത്ത് ആ ദുഃഖത്തിൽ പങ്കുചേരാതെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മെഗാ തിരുവാതിര പാർട്ടിക്ക്‌ ചേർന്നതായിരുന്നില്ലെന്ന്‌്‌ വിമർശനമുയർന്നു.

Leave A Reply
error: Content is protected !!