ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി

ഓസ്‌ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി

പ്രതിരോധ കുത്തിവയ്പ് എടുക്കാതെ രാജ്യത്ത് തുടരാനുള്ള ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ തുടർച്ചയായി രണ്ടാം തവണയും റദ്ദാക്കി.ഇമിഗ്രേഷൻ മന്ത്രി അലക്‌സ് ഹോക്കിന്റെ തീരുമാനമനുസരിച്ച് ജോക്കോവിച്ചിനെ നാടുകടത്തപ്പെടും. ജോ​ക്കോ​വി​ച്ചി​ന് മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് ഓ​സ്ട്രേ​ലി​യ​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കു​മു​ണ്ടാ​കും.

എന്നാൽ താൻ വീണ്ടും കോടതിയെ സമീപിക്കുമെന്ന് വിസ വീണ്ടും റദ്ദാക്കിയ നടപടിക്ക് ശേഷം നൊവാക് ജോക്കോവിച്ച് പ്രതികരിച്ചു. തിങ്കളാഴ്‌ച ആരംഭിക്കുന്ന ഓസ്‌ട്രേലിയൻ ഓപ്പണിൽ പുരുഷ ടെന്നീസ് ഒന്നാം നമ്പർ താരം കളിക്കാനിരിക്കുകയായിരുന്നു. അതിനിടെയാണ് ഓസ്‌ട്രേലിയയുടെ പുതിയ തീരുമാനം . സ​ർ​ക്കാ​ർ വീ​ണ്ടും താ​ര​ത്തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത് മെ​ൽ​ബ​ണ്‍ കോ​ട​തി ജോ​ക്കോ​വി​ച്ചി​നെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​തി​ന് ശേ​ഷ​മാ​ണ്

Leave A Reply
error: Content is protected !!