രാജ്യത്തിന് എതിരെങ്കില്‍ തനിക്കും എതിര്; ഉണ്ണി മുകുന്ദൻ

രാജ്യത്തിന് എതിരെങ്കില്‍ തനിക്കും എതിര്; ഉണ്ണി മുകുന്ദൻ

രാജ്യത്തിന് എതിരെങ്കില്‍ തനിക്കും അത് എതിരാണെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍(Unni Mukundan). എന്റെ വീട്ടില്‍ കൃഷ്ണനും രാമനും ശിവനും ഹനുമാന്‍ സ്വാമിയുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ട്. ഇവരെ ആരെയും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതീകങ്ങളായല്ല കാണുന്നത്. ദൈവങ്ങളെ ആരാധിക്കുന്ന കുടുംബത്തില്‍ തന്നെയാണ് ജനിച്ചു വളര്‍ന്നത്. അതിനാലാണ് താന്‍ ആരാധിക്കുന്ന ഹനുമാന്‍ സ്വാമിയെ അപമാനിച്ചപ്പോള്‍ പ്രതികരിച്ചത്. ഇനി അത്തരത്തിലുള്ള തമാശകളോ കോമഡികളെ തന്റെ അടുത്ത് വന്ന് ആരും പറയാതിരിക്കാനാണ് അന്നു പ്രതികരിച്ചത്. കൊറോണ മാറാന്‍ വേണ്ടത് എന്താണ് ആവശ്യമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും അതില്‍ കമന്റ് ചെയ്തത് മറ്റൊരു ഉദേശത്തോടെയാണെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് ഒരു ജന്മദിന ആശംസകള്‍ നേര്‍ന്നാല്‍ പോലും വിമര്‍ശിക്കാനിവിടെ ആളുകളുണ്ട്. ഞാന്‍ ഒരു ദേശീയ ചിന്താഗതിയുള്ള ആളാണ്. അതിനാല്‍ തന്നെ ഇന്ത്യക്കെതിരെ ആരു പറഞ്ഞാലും എനിക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. താന്‍ ഒരു പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെയും അംഗമല്ലന്നും ഉണ്ണി പറഞ്ഞു. അതേസമയം, ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആദ്യമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ (Meppadiyan) മറ്റെന്നാള്‍ തിയറ്ററുകളില്‍ എത്തും. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രം ജയകൃഷ്ണന്‍ എന്നൊരു സാധാരണക്കാരന്റെ ജീവിതമാണ് പറയുക. പാലായിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം കൊറോണ ലോക്ഡൗണിനെ തുടര്‍ന്ന് നീണ്ടു പോയിരുന്നു.

വിജയദശമി ദിനത്തിലാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും.സിനിമയില്‍ ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, കലാഭവന്‍ ഷാജോണ്‍, അഞ്ജു കുര്യന്‍, നിഷ സാരംഗ്, അപര്‍ണ ജനാര്‍ദ്ദനന്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പൗളി വല്‍സന്‍, കൃഷ്ണപ്രസാദ്, മനോഹരി അമ്മ തുടങ്ങി നിരവധി താരങ്ങളും വേഷമിടുന്നുണ്ട്.

Video Link

https://youtu.be/Hu3MXSnaZYw

Leave A Reply
error: Content is protected !!