ജില്ലാ ഒളിമ്പിക്സ് മത്സരം തുടങ്ങി

ജില്ലാ ഒളിമ്പിക്സ് മത്സരം തുടങ്ങി

ആലപ്പുഴ ജില്ലാ ഒളിമ്പിക്സ് മത്സരങ്ങൾ ഇ.എം.എസ്.സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ചു. മന്ത്രി സജി ചെറിയാൻ ദീപശിഖ തെളിച്ച് അർജുന അവാർഡ് ജേതാവ് സജി തോമസിനു നൽകി കായിക മത്സരങ്ങളുടെ ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയുടെ അഭിമാനമാകേണ്ട ഇ.എം.എസ്.സ്റ്റേഡിയം കാടുപിടിച്ച നിലയിലാണെന്നു മന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഒരുവർഷത്തിനുള്ളിൽ സ്റ്റേഡിയം നവീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി. ഒളിമ്പിക്‌ അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യാരാജ്, കളക്ടർ എ. അലക്സാണ്ടർ എന്നിവർ പങ്കെടു

Leave A Reply
error: Content is protected !!