സംസ്ഥാനത്ത് ഇനി ഒരു വികസന പ്രവർത്തനങ്ങളും നടക്കാൻ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് ഇനി ഒരു വികസന പ്രവർത്തനങ്ങളും നടക്കാൻ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  കോൺഗ്രസിന്റെ ആക്ഷേപ൦ ധീരജിനെ വീണ്ടും വീണ്ടും കൊലപ്പെടുത്തുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയെയും അദ്ദേഹം വിമർശിച്ചു.

ചൈനയുടെ സാമ്രാജ്യത്വ ശക്തികൾക്കെതിരായ നിലപാടിനെ ആണ് മുഖ്യമന്ത്രി വിമർശിച്ചത്. ഫെഡറൽ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരന്തരം ആക്രമണങ്ങൾ മത ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ നടക്കുന്നുവെന്നും സാമ്പത്തിക നയം . കോൺഗ്രസിന്റെയും ബിജെപിയുടെയും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്നും അദ്ദേഹ൦ പറഞ്ഞു. സിപിഎമ്മിന്റെ ലക്ഷ്യം ഓരോ സംസ്ഥാനത്തും ബിജെപിയെ ഒറ്റപ്പെടുത്തുകയാണെന്നും അതിനായി സംസ്ഥാനങ്ങളിലെ പ്രാദേശിക ശക്തികൾക്കൊപ്പം സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇനി ഒരു വികസന പ്രവർത്തനങ്ങളും നടക്കാൻ പാടില്ലെന്ന വാശിയിലാണ് പ്രതിപക്ഷമെന്നും വാശി സിൽവർ ലൈൻ അട്ടിമറിച്ചേ തീരൂ എന്നാണെന്നും അദ്ദേഹം പറഞ്ഞു. ആശ്വാസകരമായ പുനരധിവാസ പാക്കേജാണ് കെ റെയിലിൽ നൽകുന്നത് . ആരും പദ്ധതി വന്നാൽ ഭൂരഹിതരാകില്ല. ഒരു കുടുംബവും വഴിയാധാരമാകില്ല. ബിജെപിയും ജമാ അത്തെ ഇസ്ലാമിയും വലിയ പ്രചാരവേല സിപിഎമ്മിനെതിരെ നടത്തുകയാണെന്നും ഇവരുടെ ശ്രമം വികസന പദ്ധതികളെ തകിടം മറിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!