അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു; സ്കൂൾബസുകൾ ഓടി

അധ്യാപകരും രക്ഷിതാക്കളും കൈകോർത്തു; സ്കൂൾബസുകൾ ഓടി

പത്തനംതിട്ടയിൽ അധ്യാപകരും രക്ഷിതാക്കളും കൈകോർത്തതോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സർക്കാർ സ്കൂളിലെ ബസുകൾ ഓട്ടംതുടങ്ങി. പാലമേൽ പഞ്ചായത്തിലെ കുടശ്ശനാട് ഗവ. എസ്.വി.എച്ച്.എസ്.എസിലെ രണ്ടു ബസുകളാണ്‌ നിലവിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഓടിത്തുടങ്ങിയത്. മൂന്നുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ബസിന്റെ പണികൾ പൂർത്തിയാക്കിയത്.

അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രസിഡന്റ് ബി. വിനോദ് മുൻകൈയെടുത്ത് അധ്യാപകരുടെയും പി.ടി.എ.യുടെയും യോഗംവിളിച്ച്‌ സംഭാവന പിരിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. അധ്യാപകരുടെ സംഭാവനയായി രണ്ടുലക്ഷത്തോളം രൂപ ലഭിച്ചു. രക്ഷാകർത്താക്കളിൽനിന്നാണ് ബാക്കിത്തുക സമാഹരിച്ചത്.

Leave A Reply
error: Content is protected !!