ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വമ്പൻ ഓഫറുമായി ആമസോൺ

ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വമ്പൻ ഓഫറുമായി ആമസോൺ

ഒരു വീടിന്റെയോ കെട്ടിടത്തിന്റേയോ നിര്‍മാണത്തിലാണോ നിങ്ങള്‍. എങ്കില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ് ഇലക്ട്രിക്കല്‍ വയറിങ്. വയറിങ് സുരക്ഷിതമല്ലെങ്കില്‍ അത് വലിയ അപകടത്തിന് വഴിവെക്കാൻ സാധ്യത ഉണ്ട്. വയറുകളുടെ ഗുണമേന്മയും സുപ്രധാനമാണ്. ഗുണമേന്മയില്‍ വിട്ടുവീഴ്ചകളരുത്. പക്ഷേ ഗുണമേന്മക്കൊപ്പം വിലയും കൂടുന്നത് പലരേയും നിലവാരം കുറഞ്ഞ വയറുകള്‍ വാങ്ങാന്‍ നിര്‍ബന്ധിതമാക്കുന്നു. വന്‍ തുകയാണ് പലപ്പോഴും ഇതിനായി ചെലവാക്കേണ്ടിവരുന്നത്.

ആമസോണില്‍ ഇപ്പോള്‍ വമ്പിച്ച വിലക്കുറവാണ് വയറുകളുള്‍പ്പെടെയുള്ള ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക്. ഗുണമേന്മയൊട്ടും കുറയാതെ വീടിനാവശ്യമായ മുഴുവന്‍ ഇലക്ട്രിക്കല്‍ സാധനങ്ങളും കുറഞ്ഞ തുകയ്ക്ക് വാങ്ങാം.90 മീറ്റര്‍ നീളമുളള ജെനറിക്ക് ബ്രാന്റിന്റെ പിവിസി ഇന്‍സുലേറ്റഡ് സിംഗിള്‍ വയറിന് 30% ആണ് ഓഫര്‍. പോളികാബ്, ഫിനോലെക്‌സ്, ആങ്കര്‍ ബ്രാന്‍ഡുകളുടെ വയറുകളും കുറഞ്ഞ വിലക്ക് ലഭ്യമാകും. എക്സ്റ്റന്‍ഷന്‍ ബോര്‍ഡുകള്‍ക്കും അഡാപ്റ്ററുകള്‍ക്കും സമാനമായ ഓഫർ ഉണ്ട്.

സ്വിച്ചുകള്‍ക്കും വന്‍ വിലക്കുറവാണ്. ടോപ്പ് ബ്രാന്‍ഡഡ് സ്വിച്ചുകള്‍ വളരെ കുറഞ്ഞ വിലയില്‍ ആമസോണില്‍ നിന്ന് ലഭിക്കുന്നു. എസ്.പി.എസ്.ടി , എസ്.പി.ഡി.ടി , ഡി.പി.ഡി.ടി സ്വിച്ചുകള്‍ക്കും വിലക്കിഴിവുണ്ട്. സിംഗിള്‍ വേ, ഡബിള്‍ വേ സ്വിച്ചുകള്‍ക്കും മികച്ച ഓഫറാണ്. സ്വിച്ചുകള്‍ക്ക് 40% വരെയും വയറുകള്‍ക്ക് 30% വരെയുമാണ് ഓഫര്‍.

മറ്റ് ഉപകരണങ്ങള്‍ വാങ്ങാനും പറ്റിയ സമയമാണിത്. ഇ.എം.എഫ് മീറ്റര്‍, ഇലക്ട്രിക്കല്‍ ലൈന്‍ ടെസ്റ്റര്‍ , ഡിജിറ്റല്‍ മള്‍ട്ടിമീറ്റര്‍ , ബ്രത്ത് അനലൈസര്‍ എന്നിങ്ങനെ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കൊക്കെ ആമസോണില്‍ വമ്പിച്ച വിലക്കുറവുണ്ട്. വയര്‍ലെസ്സ് സ്മാര്‍ട്ട് ഡോര്‍ ബെല്ലുകളും 360 ഡിഗ്രി സ്മാര്‍ട്ട് ക്യാമറകളും വിപണികളിലെ പുത്തന്‍ താരോദയങ്ങളാണ്.

Leave A Reply
error: Content is protected !!