റോഡരികിൽ മരം കയറ്റുന്നത് അപകട ഭീഷണി

റോഡരികിൽ മരം കയറ്റുന്നത് അപകട ഭീഷണി

കണ്ണൂർ പേരാവൂർ കുനിത്തലമുക്കിൽ കൂറ്റൻ മരങ്ങൾ ക്രെയിനുപയോഗിച്ച് ലോറിയിൽ കയറ്റുന്നത് ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവന്‌ ഭീഷണിയായിട്ടും പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ ഭാഗത്ത് നിന്ന് പരാതി.

പൊതുനിരത്തിൽ ലോറികൾ നിർത്തിയിട്ട് സുരക്ഷാമാർഗമേതും പാലിക്കാതെയാണ് ഡിപ്പോയിൽനിന്ന്‌ ഇപ്പോൾ മരം കയറ്റുന്നത്.കഴിഞ്ഞദിവസം മരം കയറ്റുന്നതിനിടെ കയർപൊട്ടി വലിയ മരം റോഡിലേക്ക് തെറിച്ച് വീണിരുന്നു. എന്നാൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തതിനാൽ ദുരന്തമൊഴിവായി.

Leave A Reply
error: Content is protected !!