പ്രതിഷേധയോഗം നടത്തി

പ്രതിഷേധയോഗം നടത്തി

കൊല്ലം വെട്ടിയോട്ട്-പെരുമ്പ റോഡ് സഞ്ചാരയോഗ്യമാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് വെട്ടിയോട്ട് കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. ആവശ്യമുന്നയിച്ച് ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികൾക്ക് സമിതി നിവേദനവും ഇന്നലെ തന്നെ നൽകി.

വാളകം-അണ്ടൂർ വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് പൂർണമായി തകർന്നനിലയിലാണ് ഇപ്പോൾ . വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടന്നിട്ടില്ലാത്ത റോഡിൽ മെറ്റലും ടാറും പലയിടത്തും കാണാനില്ല. ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്തവിധം റോഡ് തകർന്നു കഴിഞ്ഞു . സമീപപ്രദേശങ്ങളിലെല്ലാം ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കുഴലുകൾ സ്ഥാപിച്ചെങ്കിലും വെട്ടിയോട്ട് പെരുമ്പ പ്രദേശത്ത് ഇപ്പോളും കുടിവെള്ളവിതരണ സംവിധാനമില്ല.

Leave A Reply
error: Content is protected !!