ടേക്ക് എ ബ്രേക്ക്’ : തർക്കം; നിർമാണം നിലച്ചു

ടേക്ക് എ ബ്രേക്ക്’ : തർക്കം; നിർമാണം നിലച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് സംസ്ഥാന ശുചിത്വ മിഷന്റെ പൊതുശൗചാലയ പദ്ധതിയായ ‘ടേക്ക് എ ബ്രേക്ക്’ നിർമാണം അനിശ്ചിതത്വത്തിൽ ആയി . ബാലരാമപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ടേക്ക് എ ബ്രേക്കിനായി കളക്ടർ അനുവദിച്ച സ്ഥലത്ത് നിർമാണം നടത്തുന്നതിനെതിരേ അധ്യാപകരും പി.ടി.എ.യും ചില സംഘടനകളും രംഗത്തെത്തിയതാണ് ഇപ്പോൾ നിർമാണം തടസ്സപ്പെടാൻ കാരണം.

സംസ്ഥാന സർക്കാരിന്റെ നൂറാംദിന കർമപദ്ധതിയായി പ്രഖ്യാപിച്ചതാണ് ബാലരാമപുരത്തെ ടേക്ക് എ ബ്രേക്ക്. പോലീസ് സ്റ്റേഷന്റെ എയ്ഡ് പോസ്റ്റിനോടു ചേർന്ന് സ്കൂൾവളപ്പിലെ മൂന്ന് സെന്റ് സ്ഥലത്ത് ടേക്ക് എ ബ്രേക്ക് നിർമിക്കാനാണ് കളക്ടർ അനുമതി നൽകിയത്.

Leave A Reply
error: Content is protected !!