മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും

മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി ഇന്ന് ഉച്ചക്ക് പരിഗണിക്കും

കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി കോടതി ഇന്ന് പരിഗണിക്കും. വധഭീഷണി മുഴക്കിയെന്ന കേസില്‍ ആണ് മുൻ‌കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ദിലീപ് ഹര്‍ജിയില്‍ പറയുന്നത് വധ ഭീഷണി കേസ് കള്ളക്കഥയെന്നാണ്. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് തടയാനും, വിസ്താരം നീട്ടികൊണ്ടുപോകാനുമാണ് നീക്കമെന്നാണ് ദിലീപ് പറയുന്നത്.

മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഉച്ചയ്ക്ക് പരിഗണിക്കും. കോടതി രാവിലെ കേസ് പരിഗണിച്ചെങ്കിലും കോടതി ഉച്ചയ്ക്ക് ഒന്നേ മുക്കാലിലേക്ക് മാറ്റുകയായിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് നടൻ ദിലിപ് അടക്കം അഞ്ചുപേര്‍ക്കെതിരെ വധഭീഷണി മുഴക്കൽ, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ദിലിപിനെക്കൂടാതെ സഹോദരൻ അനൂപ് , സഹോദരീ ഭർത്താവ് സൂരജ്, അനൂപിന്‍റെ ഭാര്യാ സഹോദരൻ അപ്പു, ദിലീപിന്‍റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരും പ്രതികളാണ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ വധഭീഷണി മുഴക്കിയെന്നും സംബന്ധിച്ച് തന്‍റെ സാന്നിധ്യത്തിൽ പ്രതികൾ ഗൂഡാലോചന നടത്തിയെന്നുമാണ് ബാലചന്ദ്രകുമാറിന്‍റെ മൊഴി.

.
ഹർജി നൽകിയിരിക്കുന്നത് ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ്. അന്വേഷണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി സന്ധ്യ, ഐജി എവി ജോർജ്, അന്വേഷണസംഘത്തെ നയിച്ച എസ്പിമാരായ സോജൻ, സുദ‍ർശൻ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതായിരുന്നു ഗൂഢാലോചന. ഇത് സാധൂകരിക്കുന്ന ഓ‍ഡിയോ ക്ലിപ്പുകളും ബാലചന്ദ്രകുമാർ കൈമാറിയിട്ടുണ്ട്.

Leave A Reply
error: Content is protected !!