ഗുരുസ്വാമിയെ ആദരിച്ചു

ഗുരുസ്വാമിയെ ആദരിച്ചു

അഞ്ച് പതിറ്റാണ്ട് കാലം അയ്യപ്പദാസനായി ജീവിച്ച് നൂറുക്കണക്കിന് ആളുകളെ മുദ്ര ധരിപ്പിച്ച പുല്ലൂരിലെ തമ്പാൻ ഗുരുസ്വാമിയെ നാട് ആദരിച്ചു. പുല്ലൂർ വിഷ്ണുമൂർത്തിക്ഷേത്രനടയിൽ നടന്ന ചടങ്ങിൽ പദ്‌മനാഭസ്വാമിക്ഷേത്രം മുൻ പെരിയ നമ്പി പദ്‌മനാഭ മതുരമ്പാടിത്തായർ പൊന്നാടയും പണക്കിഴിയും നൽകി ആദരിച്ചു.

ക്ഷേത്രം മേൽശാന്തി വിഷ്ണു തേക്കത്തില്ലത്തായർ, നാരായണകർത്തായർ എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ആദരസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടി.വി. കരിയൻ അധ്യക്ഷനായി. ട്രസ്റ്റി ബോർഡ് ചെയർമാൻ ഒ. കുഞ്ഞികൃഷ്ണൻ, വിനോദ്‌കുമാർ പള്ളയിൽവീട്, ടി.പി. രാമചന്ദ്രൻ, ശശി നായർ, എ. ദാമോദരൻ മധുരമ്പാടി, അനിൽ പുളിക്കാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave A Reply
error: Content is protected !!