ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; ഡ്യൂട്ടിയിലുണ്ടായിരുന്ന 30 ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്; ഡ്യൂട്ടിയിലുണ്ടായിരുന്ന 30 ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച 30 ബിഎസ്എഫ് ജവാന്മാർക്ക് കൊവിഡ്. കോട്‌വാൽ നിയോജകമണ്ഡലത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ജവാന്മാർക്കാണ് കൊവിഡ് പോസിറ്റീവ് ആയത്. ഇവർ ക്വാറൻ്റീനിൽ പ്രവവേശിച്ചു. ആകെ 82 പേരെയാണ് ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചത്.

അതേസമയം, ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ മാസം 16 വരെ റാലികൾക്കും മറ്റ് ധർണകൾക്കുമൊക്കെ നിരോധനം ഏർപ്പെടുത്തിയത്. ഞായറാഴ്ച മുതൽ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. രാഷ്ട്രീയ റാലികൾക്കൊപ്പം മറ്റ് സാംസ്കാരിക പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

അംഗണവാടികൾ, സ്കൂളുകൾ, സ്വിമ്മിങ് പൂളുകൾ, വാട്ടർ പാർക്കുകൾ തുടങ്ങിയവയൊക്കെ ഇക്കാലയളവിൽ അടഞ്ഞുകിടക്കും. 12ആം ക്ലാസ് വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈനായി ക്ലാസുകൾ തുടരും. ജിമ്മുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, സ്പാകൾ, സലൂണുകൾ തുടങ്ങിയവകൾ 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കും. രാത്രി കർഫ്യൂ തുടരുകയും ചെയ്യും.

Leave A Reply
error: Content is protected !!