ഡി.വൈ.എഫ്.ഐ ജനകീയക്കൂട്ടായ്മ

ഡി.വൈ.എഫ്.ഐ ജനകീയക്കൂട്ടായ്മ

ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌.എഫ്‌.ഐ. പ്രവർത്തകൻ ധീരജ്‌ രാജേന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. വയനാട് ജില്ലാ കമ്മിറ്റി ജനകീയക്കൂട്ടായ്മ നടത്തി.

‘കുഞ്ഞായിരുന്നില്ലേ, കൊന്നുകളിഞ്ഞില്ലേ കോൺഗ്രസ് ക്രൂരതയ്ക്ക് മാപ്പില്ല’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം നടന്നത് . പിന്നീട്പ്രതിഷേധ ജ്വാലയും തെളിച്ചു.

ഡി.വൈ.എഫ്‌.ഐ. ജില്ലാ പ്രസിഡന്റ്‌ കെ.എം. ഫ്രാൻസിസ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ്‌, വി.എൻ. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ എം.വി. വിജേഷ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, ലിജോ ജോണി, കെ.ആർ. ജിതിൻ, കെ. മുഹമ്മദലി, കെ.ജി. സുധീഷ്, അർജുൻ ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!