സ്‌നേഹസഞ്ജീവനി തുടങ്ങി

സ്‌നേഹസഞ്ജീവനി തുടങ്ങി

കോഴിക്കോട് ജില്ലയിൽ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് വേണ്ടി മരുന്നും സഹായവും എത്തിക്കുന്നതിന് വൊക്കേഷണൽ ഹയർസെക്കൻഡറി എൻ.എസ്.എസ്. വിഭാഗം സ്നേഹസഞ്ജീവനിപദ്ധതി തുടങ്ങി. വടകര മേഖലാതല ഉദ്ഘാടനം ഡി.എം.ഒ. ഡോ. വി. ഉമ്മർ ഫാറൂഖ് കഴിഞ്ഞ ദിവസം നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളിൽ ആരോഗ്യപരിശോധനയ്ക്കായി ‘ഹെൽത്ത് റെസ്പോൺസ് കിറ്റ്’ നൽകും. ഡിജിറ്റൽ ബി.പി. അപ്പാരറ്റസ്, ആയിരം ടെസ്റ്റ് സ്ട്രിപ്പോടുകൂടിയ ഗ്ലൂക്കോമീറ്റർ തുടങ്ങിയവയും നൽകും. ആരോഗ്യവകുപ്പിലെ എൻ.സി.ഡി.- എൻ.ടി.സി.പി. സെല്ലിന്റെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യകേന്ദ്രങ്ങളുമായിചേർന്നാണ് പ്രവർത്തനം നടത്തുന്നത് .

എൻ.എസ്.എസ്. പ്രവർത്തനരേഖ തയ്യാറാക്കലും നടത്തി. ഡോ. എൻ.എം. സണ്ണി ഉദ്ഘാടനംചെയ്തു. പി. രഞ്ജിത്ത്, വി. ഗോപിനാഥൻ, എ. ബിന്ദു, കെ.കെ. ഹമീദ് എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!