ഓട്ടോ കൂട്ടായ്‌മ ഓടി, കിടപ്പുരോഗികൾക്കായി

ഓട്ടോ കൂട്ടായ്‌മ ഓടി, കിടപ്പുരോഗികൾക്കായി

സംസ്ഥാനത്ത് കോവിഡ് മഹാമാരി തീർത്ത ദുരിതങ്ങൾക്കിടയിലും സ്‌പിന്നിങ്മിൽ ഓട്ടോ കൂട്ടായ്‌മയിലെ 15 ഓട്ടോറിക്ഷകൾ തങ്ങളുടെ ഒരുദിവസത്തെ വരുമാനം പൂർണമായും കിടപ്പുരോഗികളുടെ പരിചരണത്തിനായി നൽകി. അഞ്ഞൂറോളം രോഗികൾ രജിസ്റ്റർചെയ്ത ചേലേമ്പ്ര പാലിയേറ്റീവ് കെയർ സെന്ററിനെയാണ്‌ ഓട്ടോ കൂട്ടായ്‌മ തങ്ങൾക്കു ലഭിച്ച വരുമാനം കഴിഞ്ഞ ദിവസം ഏൽപ്പിച്ചത്.

കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഒന്നരവർഷത്തോളമായി യാത്രക്കാർ കുറവായതിനാൽ ഓട്ടോറിക്ഷകളുടെ വരുമാനം തീരെ കുറവായിരുന്നെങ്കിലും തങ്ങളുടെ ഒരുദിവസത്തെ വരുമാനം കിടപ്പുരോഗികളുടെ പരിചരണത്തിനായി നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

ഓട്ടോറിക്ഷത്തൊഴിലാളികളുടെ തീരുമാനത്തിന് നാട്ടുകാരും വലിയ പിന്തുണ നൽകി. ഓട്ടോറിക്ഷകൾ ഓടിക്കിട്ടിയ തുക 19,650 രൂപ കിടപ്പുരോഗികൾക്ക് മരുന്നും പരിചരണവും നൽകാനായി പാലിയേറ്റീവ് കേന്ദ്രത്തെ കഴിഞ്ഞ ദിവസം ഏൽപ്പിച്ചു. ഓട്ടോറിക്ഷയിൽ ബാനർ പ്രദർശിപ്പിച്ചാണ് ഓട്ടോഡ്രൈവർമാർ രാവിലെമുതൽ ഓടിയത്

Leave A Reply
error: Content is protected !!