വാളയാർ പെൺകുട്ടിയുടെ ചരമവാർഷികദിനം

വാളയാർ പെൺകുട്ടിയുടെ ചരമവാർഷികദിനം

പാലക്കാട് വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണക്കേസിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം അംഗീകരിക്കാനാകില്ലെന്നും വീണ്ടും ചതി അനുവദിക്കില്ലെന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു . വാളയാറിലെ മൂത്ത കുട്ടിയുടെ അഞ്ചാം ചരമവാർഷികദിനത്തിൽ ഇന്നലെ അട്ടപ്പള്ളത്ത് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷനായി. സി.ആർ. നീലകണ്ഠൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൺവീനർ വി.എം. മാർസൻ, രാധാകൃഷ്ണൻ, ബി. രാജേന്ദ്രൻ, ശിവരാജേഷ്, കെ. മായാണ്ടി, സി.ജെ. തങ്കച്ചൻ, വാസുദേവൻ, പി.എച്ച് കബീർ, എ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!