അമ്മയ്ക്ക് പ്രാണവേദന സിപിഎമ്മിന് തിരുവാതിരകളി

അമ്മയ്ക്ക് പ്രാണവേദന സിപിഎമ്മിന് തിരുവാതിരകളി

ഒരു എസ് എഫ് ഐ പ്രവർത്തകൻ മരിച്ചിട്ടും തിരുവാതിര കളിച്ച് ആഘോഷിക്കുന്ന സിപിഎമ്മിനെ ശക്തമായി വിമർശിക്കുകയാണ് കോൺഗ്രസ്സ് . സിപിഎമ്മിന്റെ ഈ പ്രവർത്തിയെ വിമർശിച്ചു കൊണ്ട് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു .

പോസ്റ്റ് ഇതാണ്

2019 ഫെബ്രുവരി 17ന്റെ രാത്രിയിൽ കാസർക്കോട് പെരിയയിൽ ഞങ്ങളുടെ രണ്ട് യുവ സഹപ്രവർത്തകർ ഇരുട്ടിന്റെ മറവിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആസൂത്രിത കൊലപാതകത്തിനിരകളായത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര എറണാകുളം ജില്ലയിൽ പര്യടനം നിശ്ചയിക്കപ്പെട്ട ദിവസമായിരുന്നു. കേരളത്തിന്റെ ഒരറ്റത്തുനിന്ന് തുടങ്ങി മറ്റേയറ്റം വരെ കൃത്യമായ ഷെഡ്യൂളിൽ മുന്നോട്ടുപോകുന്ന ഒരു യാത്രാ പരിപാടി ഒരു ദിവസം മാറ്റിവച്ചാൽപ്പോലും അത് സംഘാടകരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടുണ്ടാക്കും. എന്നിട്ടുപോലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട വേദനയിൽ ആ ജനമഹായാത്രയും സ്വീകരണ പരിപാടികളും റദ്ദാക്കിയാണ് കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം കാസർക്കോട്ടേക്ക് തിരിച്ചത്.

പിണറായി സർക്കാരിന്റെ 1000 ദിവസത്തോടനുബന്ധിച്ച് പിറ്റേന്ന് യുഡിഎഫ് തീരുമാനിച്ചുവച്ചിരുന്ന പ്രതിഷേധ പരിപാടിയും മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് മുന്നണി നേതൃത്വം തയ്യാറായത്.എന്നാൽ സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആ ശവസംസ്ക്കാരച്ചടങ്ങ് കഴിയാൻ പോലും കാത്തു നിൽക്കാതെ ആഘോഷ പരിപാടികൾ നടത്തുകയാണ് ഇന്ന് സിപിഎം.മുല്ലപ്പള്ളി രാമചന്ദ്രൻ മുമ്പൊരു രക്തസാക്ഷിയുടെ വീട്ടിലെത്തിയപ്പോൾ വിതുമ്പിയതിനെ അന്ന് പരിഹസിച്ച പലരും ഇന്ന് മറ്റുള്ളവരെ കുറ്റപ്പെടുത്താനായിട്ടെങ്കിലും അത് ഓർത്തെടുത്ത് കോൾമയിർ കൊള്ളുന്നത് കാണുമ്പോൾ ആശ്വാസമുണ്ട്. എന്നാൽ അവരൊന്നും സിപിഎമ്മിന്റെ ഈ ആഘോഷ നൃത്തത്തിലെ അശ്ലീലത കാണില്ല. മാസ്ക്കിട്ടാണ് പോളിറ്റ് ബ്യൂറോ അംഗവും കൂട്ടരും തിരുവാതിരക്കളി ആസ്വദിക്കുന്നതെന്നതിനാൽ അവരുടെ മുഖഭാവങ്ങൾ വച്ചുകൊണ്ടുള്ള താത്വിക വിശകലനങ്ങളും സാധ്യമാവുന്നുണ്ടാവില്ല.

സിപിഎം ചെയ്തു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ കണ്ടില്ല എന്ന് നടിക്കരുത് . പാർട്ടി കാര്യം പറഞ്ഞു മറിച്ച് വീഴുന്ന കുഞ്ഞുങ്ങൾ തിരിച്ചറിയണം നിങ്ങളുടെ ജീവൻ പോകുമ്പോൾ നഷ്ട്ടം എന്നും വീട്ടുകാർക്ക് മാത്രം ആയിരിക്കും അല്ലാതെ പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ നിങ്ങൾ ആരും അല്ല . നിങ്ങൾ വെറും രക്തസാക്ഷികൾ മാത്രം ആവും . അവരിങ്ങനെ ആഘോഷങ്ങൾ സംഘടിപ്പിക്കും . അതുകണ്ട കയ്യടിക്കും . നിങ്ങളെ കുറിച്ച് ഓർക്കാൻ പോലും അവർക്ക് നേരം ഉണ്ടാകില്ല . പുതിയ രക്തസാക്ഷിയെ കിട്ടിയ സന്തോഷം അവരുടെ മുഖത്ത് നിങ്ങൾക്ക് കാണാൻ സാധിക്കും .

സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആ ശവസംസ്ക്കാരച്ചടങ്ങ് കഴിയാൻ പോലും കാത്തു നിൽക്കാതെ ത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എം എൽ എ വിടി ബൽറാം.സ്വന്തം സംഘടനയിലെ ഒരു വിദ്യാർത്ഥി മരിച്ചുകിടക്കുമ്പോഴും ആ ശവസംസ്ക്കാരച്ചടങ്ങ് കഴിയാൻ പോലും കാത്തു നിൽക്കാതെ ആഘോഷ പരിപാടികൾ നടത്തുകയാണ് സിപിഎം ചെയ്തതെന്ന് വിടി കുറ്റപ്പെടുത്തി.

Video Link

https://youtu.be/TwJmE8EzVcY

Leave A Reply
error: Content is protected !!