കൂടപ്പിറപ്പിന് വീടൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

കൂടപ്പിറപ്പിന് വീടൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ.

2018 പ്രളയത്തിൽ മലവെള്ളപാച്ചിലിൽ വീട് തകർന്ന കൂട്ടുകാരന് മലപ്പുറം ജവഹർ
നവോദയ വിദ്യാലയ അലുംമ്നി അസോസിയേഷൻ വീടൊരുക്കി കൊടുത്തു.
നിലമ്പൂർ പോത്തുകല്ല് ഇരുട്ടുകുത്തി കോളനിയിലെ കൂട്ടുക്കാരനാണ് അലുംമ്നി
അസോസിയേഷൻ വീട് നിർമിച്ച് നൽകിയത് . വനഭൂമിയിലും ചാലിയാർ പുഴയുടെ
മറുവശത്തുമായ കോളനിയിലേക്ക് വീടിനാവശ്യമായ വസ്തുക്കൾ എത്തിക്കുന്നത്
ദുഷ്കരമായിരുന്നു. പ്രകൃതിയോടിണങ്ങി നിൽക്കുന്ന രീതിയിലുള്ള 550 sq fet വീട്
8.50 ലക്ഷം രൂപയ്ക്കാണ് നിർമിച്ചത്.

ബാഗ്ലൂർ ആസ്ഥാനമായുള്ള യോലോ കമ്പനിയുടെയാണ് ഈ ലോ ബഡ്ജറ്റ് വീടിൻ്റെ
പ്ലാൻ. 9-1-22 ന് അലുംമ്നിയുടെ നേതൃത്വത്തിൽ വീട് കൈമാറി. ചടങ്ങിൽ അലുംനി അസോസിയേഷൻ ജനറൽ സെക്രട്ടറി അനീഷ് , പ്രസിഡന്റ്‌ Dr അജിത്, ജോയിന്റ് സെക്രട്ടറി ഹരിത , ജിഷ്ണു , വൈസ് പ്രസിഡന്റ്‌ സിയോജ് , സുബിൻ,വുമൺ സെൽ കോർഡിനേറ്റർ ഷബ്‌ന ,ട്രെഷറർ രവിശങ്കർ, സോഷ്യൽ മീഡിയ കോർഡിനേറ്റർ അതുൽ , റിഞ്ചു ,ചാപ്റ്റർ കോർഡിനേറ്റർ മനോപ്, ആദ്യ ബാച്ച് അലുംനി സുരേഷ് കെ പി, ശശി, കോൺട്രാക്ടർ അബൂബക്കർ , ആർക്കിറടെ റ് വിഷ്ണു, എഞ്ചിനീയർ
ഷൈജു, പൂർവ്വ വിദ്യാർത്ഥികളായ പ്രതീഷ് ജോസഫ്, ജിഷ, പ്രദീപ്‌ ചന്ദ്രൻ
എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!