വള്ളങ്ങളുടെ കണക്കെടുപ്പ്: ജില്ലയിൽ ഞായറാഴ്ച 12 കേന്ദ്രങ്ങളിൽ

വള്ളങ്ങളുടെ കണക്കെടുപ്പ്: ജില്ലയിൽ ഞായറാഴ്ച 12 കേന്ദ്രങ്ങളിൽ

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തൃശ്ശൂരിൽ മീൻപിടിത്ത വള്ളങ്ങളുടെ കണക്കെടുപ്പ് ഞായറാഴ്ച ജില്ലയിലെ 12 കേന്ദ്രങ്ങളിൽ നടക്കും. ഏഴുവർഷത്തിനുശേഷമാണ് ഇത് നടക്കുന്നത്.

അഴീക്കോട് മുനയ്ക്കൽ, അഴീക്കോട് ജെട്ടി, ലൈറ്റ്ഹൗസ്, പടിഞ്ഞാറേ വെമ്പല്ലൂർ ശ്രീകൃഷ്ണമുഖം ബീച്ച്, പെരിഞ്ഞനം ആറാട്ടുകടവ്, കയ്പമംഗലം കൂരിക്കുഴി, കഴിമ്പ്രം, നാട്ടിക ബീച്ച്, തളിക്കുളം, ചേറ്റുവ, ബ്ലാങ്ങാട്, എടക്കഴിയൂർ എന്നിവിടങ്ങളിൽ വെച്ചാണ് ബോട്ടുകളുടെ പരിശോധന നടക്കുന്നത്.

10 വർഷത്തിലേറെ പഴക്കമുള്ള എൻജിനുകൾക്കും എട്ട് വർഷത്തിലേറെ പഴക്കമുള്ള മര വള്ളങ്ങൾക്കും ഇത്തവണ പെർമിറ്റ് ലഭിക്കില്ല. ഇത് മത്സ്യത്തൊഴിലാളി മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ജില്ലയിലെ പകുതിയോളം ഔട്ട്‌ബോഡ് മീൻപിടിത്ത വള്ളങ്ങൾക്ക് ഇത്തവണ പെർമിറ്റ് ലഭിക്കാൻ സാധ്യത കുറവാണ്. കാലാവധി കഴിഞ്ഞ വള്ളങ്ങളുടെ പെർമിറ്റ് അപേക്ഷകൾ അധികൃതർ സ്വീകരിച്ചിട്ടില്ല.

Leave A Reply
error: Content is protected !!