മറഡോണ ഒപ്പിട്ട ടീഷർട്ട്‌ ലേലത്തിന്

മറഡോണ ഒപ്പിട്ട ടീഷർട്ട്‌ ലേലത്തിന്

ഫുട്ബോൾ ഇതിഹാസം അർജന്റീനൻ താരം ഡിയാഗോ മറഡോണ ഒപ്പിട്ട ടീ ഷർട്ട്‌ ലേലം ചെയ്യാൻ ഒരുങ്ങി ഫോർട്ട്‌കൊച്ചി സ്വദേശി പി.എം. നൗഷാദ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലേലം ചെയ്യാൻ തീരുമാനിച്ചതെന്ന് നൗഷാദ് (52) മാധ്യമങ്ങളോട് പറഞ്ഞു.

2012-ൽ ദുബായ് അൽ-വാസൽ ക്ലബ്ബിൽ മറഡോണ കോച്ച് ആയിരുന്ന കാലത്ത് മൂന്നു വർഷത്തോളം മറഡോണയുടെ ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്തിരുന്നു നൗഷാദ്. അന്ന് തന്റെ മകന് പിറന്നാൾ സമ്മാനമായി നൽകാനാണ് ടീഷർട്ട്‌ ഒപ്പിട്ട് വാങ്ങിയതെന്ന് നൗഷാദ് പറയുന്നു .

മറഡോണയുടെ കടുത്ത ആരാധകനാണ് നൗഷാദ്. ജീവിക്കാൻ വേറെ മാർഗമില്ലാത്തതിനാലാണ് ഇപ്പോൾ ടീഷർട്ട് ഈ വിൽക്കുന്നത്. പലപ്പോഴും ദേഷ്യക്കാരനായി ചിത്രീകരിക്കപ്പെട്ടിരുന്ന മറഡോണ പക്ഷെ വ്യക്തിപരമായി അങ്ങനെ അല്ല. കൂടെ നിൽക്കുന്നവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മറഡോണയുമായുള്ള ഓർമകൾ വിലമതിക്കുന്നതാണെനും കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!