വെള്ളത്തിനായി നെട്ടോട്ടം

വെള്ളത്തിനായി നെട്ടോട്ടം

കഴിഞ്ഞ ഒൻപതുമാസമായി കുടിവെള്ളം കിട്ടാതെ വലയുകയാണ്
ഇടുക്കി കരിങ്കുന്നത്തെ കാട്ടോലി ജങ്ഷന് സമീപമുള്ള ഗോത്രവർഗക്കാർ ഉൾപ്പെടെയുള്ള ഒട്ടനേകം കുടുംബങ്ങൾ.

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പത്ത് വീടുകളാണ് ഇവിടെയുള്ളത്. അതിൽത്തന്നെ അഞ്ച് കുടുംബങ്ങൾ ഗിരിവർഗ മലവേട വിഭാഗത്തിൽപ്പെട്ടവരാണ്. ഇവരെ പുനരധിവസിപ്പിച്ചിട്ട് 22 വർഷം ആയെങ്കിലും പട്ടയമോ മറ്റ്‌ രേഖകളോ ഇപ്പോളും നൽകിയിട്ടില്ല. കുടിവെള്ളത്തിന് കിണറോ മറ്റ് സംവിധാനങ്ങളോ ഇവിടെ നിലവിൽ ഇല്ല ഇല്ല. പത്ത് കുടുംബങ്ങൾക്കായി രണ്ട് ടാപ്പുകളാണ് ഇവിടെയുള്ളത്. ഇതിൽ കഴിഞ്ഞ ഒൻപതുമാസമായി കുടിവെള്ളം ഇവർക്ക് ലഭ്യമല്ല. ഇവിടേയ്ക്കുള്ള ജലവിതരണപൈപ്പ് ചോർച്ചയുള്ളതുകാരണം വെള്ളം മുകളിലേക്ക് എത്താറില്ലെന്നും പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. വാഹനത്തിൽ ഇവിടേക്ക് വെള്ളം കൊണ്ടുവരാനുള്ള സൗകര്യങ്ങൾ ഇല്ല. നാട്ടുകാർ സമീപപ്രദേശങ്ങളിൽനിന്ന് വെള്ളം ചുമന്ന് കൊണ്ടുവരികയാണ് ഇപ്പോൾ പതിവ്.

Leave A Reply
error: Content is protected !!