പ്രതിനിധികളിൽ അതുല്യ ബേബി

പ്രതിനിധികളിൽ അതുല്യ ബേബി

സി.പി.എം. കോട്ടയം ജില്ലാസമ്മേളനത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായി അതുല്യ ഉണ്ണി തിരഞ്ഞെടുക്കപ്പെട്ടു . തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റിക്ക്‌ കീഴിലുള്ള കിഴക്കേപ്പുറം ബ്രാഞ്ച് സെക്രട്ടറികൂടിയാണ് അതുല്യ.

കീഴൂർ ദേവസ്വം ബോർഡ് കോളേജിൽ എം.എ.ജേണലിസം വിദ്യാർഥിനിയാണ്. 21-ാം വയസ്സിൽ ബ്രാഞ്ച് സെക്രട്ടറിയാകുമ്പോൾ ഇവർ സംസ്ഥാനത്ത് ഈ പദവിയിൽ എത്തുന്ന പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു.
പിന്നീട് കൊല്ലം, കാസർകോട് എന്നിവിടങ്ങളിൽ 20-ഉം 19-ഉം വയസ്സുള്ള പെൺകുട്ടികൾ ബ്രാഞ്ച് സെക്രട്ടറിമാരായി വന്നു . എസ്.എഫ്.ഐ.യിലൂടെ സംഘടനാ പ്രവർത്തനത്തിൽ സജീവമായ അതുല്യ 18-ാമത്തെ വയസ്സിൽ പാർട്ടി അംഗമായി മാറി .കിഴക്കേപ്പുറം ബ്രാഞ്ച് കമ്മിറ്റിയംഗമായി. ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത വനിതയെ ജില്ലാസമ്മേളനപ്രതിനിധിയായി തിരഞ്ഞെടുക്കുന്നതും പാർട്ടി ചരിത്രത്തിൽ അപൂർവതയാണ്.

Leave A Reply
error: Content is protected !!