ഇന്ന് പ്രദർശനത്തിന് എത്തുന്ന പ്രഭുദേവ ചിത്രം തേളിന്റെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

ഇന്ന് പ്രദർശനത്തിന് എത്തുന്ന പ്രഭുദേവ ചിത്രം തേളിന്റെ കേരള തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു

പ്രഭുദേവയുടെ ഏറെ നാളുകളായി മുടങ്ങിക്കിടന്ന ചിത്രം തേൾ ഇന്ന്  പ്രദർശനത്തിനെത്തി. കേരളത്തിലും ചിത്രം ഇന്ന് തന്നെയാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. സിനിമയുടെ തീയറ്റർ ലിസ്റ്റ് പുറത്തുവിട്ടു.

ഹരികുമാർ സംവിധാനം ചെയ്ത തേളിൾ സംയുക്ത ഹെഗ്‌ഡെയാണ് നായിക, യോഗി ബാബുവും ഈശ്വരി റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ നാളായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം ഡിസംബർ 10ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.എന്നാൽ അപ്രതീക്ഷിത സാഹചര്യങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു.സ്റ്റുഡിയോ ഗ്രീൻ നിർമ്മിക്കുന്ന തേളിന്റെ സംഗീതം സി സത്യയും ഛായാഗ്രഹണം വിഘ്നേഷ് വാസുവും നിർവ്വഹിക്കുന്നു.

അടുത്തിടെ മാനാട്ടിലെ അഭിനയത്തിന് ഏറെ പ്രശംസ നേടിയ ദേശീയ അവാർഡ് ജേതാവ് കെ എൽ പ്രവീൺ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. പൊൻ മാണിക്കവേലിൽ അവസാനമായി അഭിനയിച്ച പ്രഭുദേവയ്ക്ക് പൊയ്‌ക്കൽ കുതിരൈ, ബഗീര, മൈ ഡിയർ ബൂത്തം എന്നിവയും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. നവാഗത സംവിധായകൻ സാം റോഡ്രിഗസിനൊപ്പം പേരിടാത്ത ഒരു ആക്ഷൻ ചിത്രത്തിലും അദ്ദേഹം അഭിനയിക്കും.

Leave A Reply
error: Content is protected !!