ലിംഗസമത്വം; ചുനക്കരസ്കൂളിൽ ഒരേ യൂണിഫോം

ലിംഗസമത്വം; ചുനക്കരസ്കൂളിൽ ഒരേ യൂണിഫോം

ആലപ്പുഴ ചുനക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിംഗസമത്വത്തിന്റെ ഭാഗമായി പെൺകുട്ടികളും പാന്റ്‌സിലേക്കും ഷർട്ടിലേക്കും മാറി. അടുത്ത അധ്യയനവർഷം മുതലാണ് ജില്ലയിൽ ലിംഗസമത്വപദ്ധതി നടപ്പാക്കാൻ ജില്ലാ പഞ്ചായത്തു തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രക്ഷാകർത്താക്കളുടെ യോഗംകൂടി, ചർച്ചചെയ്തശേഷം ചുനക്കരസ്കൂളിൽ ഈവർഷംതന്നെ പദ്ധതിനടപ്പാക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

250-ലധികം പെൺകുട്ടികളാണ് ഈ സ്‌കൂളിൽ ഹയര്സെക്കന്ഡറിയിൽ പഠിക്കുന്നത്. അടുത്തയാഴ്ചയോടെ എല്ലാകുട്ടികളും പാന്റ്‌സിലേക്കും ഷർട്ടിലേക്കും മാറും.

Leave A Reply
error: Content is protected !!