ചെന്നീർക്കര മലമ്പനിവിമുക്ത പഞ്ചായത്ത്

ചെന്നീർക്കര മലമ്പനിവിമുക്ത പഞ്ചായത്ത്

കൊല്ലം ജില്ലയെ മലമ്പനിവിമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ചെന്നീർക്കര ഗ്രാമപ്പഞ്ചായത്തിനെ മലമ്പനിവിമുക്ത പഞ്ചായത്തായി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോർജ് തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വാർഡ് മെമ്പർ എൽ.മഞ്ജുഷ ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ജിനു ജി.തോമസ്, ഹെൽത്ത് ഇൻസ്പെക്ടർ സി.വി.സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജി.ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.

ചെന്നീർക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് രഞ്ജിനി അജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ശശി, റൂബി ജോൺ, വി.രാമചന്ദ്രൻ നായർ എന്നിവർ ഈ യോഹത്തിൽ പങ്കെടുത്തു.

Leave A Reply
error: Content is protected !!