സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

സൗജന്യ നേത്രപരിശോധനാ ക്യാമ്പ്

കൊല്ലത്ത് കഴിഞ്ഞ ദിവസം ഐ.എൻ.ടി.യു.സി. പരവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനാ ക്യാമ്പും തിമിരശാസ്ത്രക്രിയയ്ക്കുള്ള രജിസ്‌ട്രേഷനും നടന്നു.

ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വിനോദിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഐ.എൻ.ടി.യു.സി. ചാത്തന്നൂർ റീജൺ പ്രസിഡന്റ് മൈലക്കാട് സുനിൽ നിർവഹിച്ചു. ജനറൽ സെക്രട്ടറി അബു, സനു, സലിൻ, വിജയ് പരവൂർ, പരവൂർ മോഹൻദാസ്, ബി.അജിത്ത്, ഹക്കിം, തോമസ് കളരിക്കൽ, പരവൂർ രമണൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Leave A Reply
error: Content is protected !!