നെഹ്റു യുവകേന്ദ്ര ജില്ലാ കലോത്സവം

നെഹ്റു യുവകേന്ദ്ര ജില്ലാ കലോത്സവം

കലാകായിക മേഖലയ്ക്കൊപ്പം രാഷ്ട്രസേവനത്തിനും യുവത മുന്നിട്ടിറങ്ങണമെന്ന് മന്ത്രി കായിക ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ജീവകലയുമായി സഹകരിച്ച് നടത്തിയ ജില്ലാ കലോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബഹുമാനനപെട്ട മന്ത്രി.

മത്സരത്തിൽ പങ്കെടുത്തു വിജയിച്ചവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.

ഡി.കെ.മുരളി എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ ഗായിക അവനി, വാർഡ് അംഗം മഞ്ജു, ജീവകല സെക്രട്ടറി വി.എസ്.ബിജുകുമാർ, വിഷ്ണു ഷാജി, ജീവകല ഭാരവാഹികളായ എം.എച്ച്.നിസാർ, പി.മധു, ആർ.ശ്രീകുമാർ, പുല്ലമ്പാറ ദിലീപ് എന്നിവർ പങ്കെടുത്തു.

Leave A Reply
error: Content is protected !!