വിധി കേട്ട ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ അഭിഭാഷകരെ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു

വിധി കേട്ട ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ അഭിഭാഷകരെ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഇന്നാണ് വിധി വന്നത്. കോടതി മുറിയിൽ നിന്ന് വിധി കേട്ട ശേഷം പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കൽ അഭിഭാഷകരെ പൊട്ടിക്കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു.

കോടതി വളപ്പിൽ വച്ച് ബിഷപ്പ് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു പ്രതികരണം. കാറിൽ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകലിലേക്ക് ഉയർത്തി കാണിക്കുകയും കൈ കൂപ്പുകയും മാത്രാണ് ഫ്രാങ്കോ ചെയ്തത്. ഫ്രാങ്കോയുടെ കൂടെ ഉണ്ടായിരുന്നവരുടെ പ്രതികരണം പ്രതീക്ഷിച്ച വിധിയാണെന്നും സത്യം ജയിച്ചുവെന്നുമായിരുന്നു .

കോടതി വിധി പ്രസ്താവത്തിൽ പ്രോസിക്യൂഷൻ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന് പറഞ്ഞു. വിധി പുറപ്പെടുവിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ്. 105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോകട്ർ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെക്കുകയും ചെയ്തു. എന്നിട്ടും വിധി ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായി വന്നു.

Leave A Reply
error: Content is protected !!