മീൻപിടിത്ത തൊഴിലാളി കുടുംബങ്ങൾക്ക് വൈദ്യുതിയെത്തി

മീൻപിടിത്ത തൊഴിലാളി കുടുംബങ്ങൾക്ക് വൈദ്യുതിയെത്തി

കാസർഗോഡ് തൃക്കരിപ്പൂർ പഞ്ചായത്തിലെ ഉടുമ്പുന്തല മൊത്തക്കടവിൽ താമസിക്കുന്ന ആന്ധ്രയിൽനിന്നുള്ള മീൻപിടിത്ത തൊഴിലാളി കുടുംബങ്ങൾക്ക് ജനമൈത്രി പോലീസിന്റെ ഇടപെടലിലെത്തുടർന്ന് ഒരുക്കിയ സൗജന്യ വൈദ്യുതിയെത്തി.ഇന്നലെ ആണ് ഇവർക്ക് വൈദ്യുതി നൽകിയത്

വൈദ്യുതിവിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിലുള്ള ഹൗസ് ബീറ്റിലെ സന്ദർശനത്തിനിടയിലാണ് ഇവിടത്തെ എട്ട് കുടുംബങ്ങൾക്ക് വൈദ്യുതിയില്ലെന്ന കാര്യമറിഞ്ഞത്. ചടങ്ങിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻഅധ്യക്ഷനായി. ചന്തേര ഇൻസ്പെക്ടർ പി. നാരായണൻ, സബ് ഇൻസ്പെക്ടർ എം.വി. ശ്രീദാസ്, ഇലക്ട്രിക്കൽ സെക്ഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ എം. ശ്രീജിത്ത്, ടി.വി. പ്രമോദ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സുരേശൻ കാനം, പി.പി. സുധീഷ്‌ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!