കാറപകടത്തിൽ പരിക്കേറ്റ പന്നിയെ വെടിവച്ചു കൊന്നു

കാറപകടത്തിൽ പരിക്കേറ്റ പന്നിയെ വെടിവച്ചു കൊന്നു

കോ​ഴി​ക്കോ​ട്: കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു. കാ​റി​ടി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ പന്നിയെ ആണ് കൊന്നത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ന്നി​യെ കൊ​ന്ന​ത്. തൊ​ണ്ട​യാ​ട് ബൈ​പ്പാ​സി​ല്‍ ആണ് അപകടം ഉണ്ടായത്.

പന്നി പി​ടി​കൂ​ടാ​നെ​ത്തി​യ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന​ത് ഇ​ന്ന​ലെ​യാ​ണ്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കാ​ട്ടു​പ​ന്നി​യെ ഇ​ടി​ച്ച കാ​ര്‍ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി മ​റിയുകയായിരുന്നു. ​മരി​ച്ചത് ചേ​ള​ന്നൂ​ര്‍ ചി​റ്റ​ടി​പ്പാ​റ​യി​ല്‍ സി​ദ്ധി​ഖ് ആണ്. പ​രി​ക്കേ​റ്റ​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്.

Leave A Reply
error: Content is protected !!