കമ്പളക്കാട് ടൗണിൽ യാത്രക്കാർക്ക്‌ ദുരിതം

കമ്പളക്കാട് ടൗണിൽ യാത്രക്കാർക്ക്‌ ദുരിതം

വയനാട് കമ്പളക്കാട് ടൗണിൽ റോഡ് മുറിച്ചുകടക്കുമ്പോൾ ആളുകൾക്ക് ശ്രദ്ധമാത്രം പോര, കുറച്ച് ഭാഗ്യംകൂടി വേണം. ടൗണിലെ സീബ്രാവരകളെല്ലാം കാണാത്തവിധം മാഞ്ഞതോടെ റോഡ് ഒന്ന് മുറിച്ചുകടക്കണമെങ്കിൽ ജീവൻ പണയപ്പെടുത്തേണ്ട ഗതികേടിലാണ് ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ.

ഈ വരകൾ കാണണമെങ്കിൽ യാത്രക്കാർ കൈയിൽ ഒരു ലെൻസുകൂടി കരുതേണ്ട അവസ്ഥയാണ് എന്ന് വേണമെങ്കിൽ പറയാം .

തിരക്കേറിയതും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നുമായ കമ്പളക്കാടാണ് ഈ ദുരവസ്ഥ ഉള്ളത് . നാല് സീബ്രാവരകൾ മാനന്തവാടി-കല്പറ്റ സംസ്ഥാനപാതയിലുണ്ടെങ്കിലും ഒറ്റയൊന്നുപോലും ആർക്കും കാണാൻകഴിയില്ല.

Leave A Reply
error: Content is protected !!