ബയോഗ്യാസ് പ്ലാൻറിൽ നിന്നും ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ കണ്ടെത്തി; ദുരൂഹത

ബയോഗ്യാസ് പ്ലാൻറിൽ നിന്നും ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ കണ്ടെത്തി; ദുരൂഹത

വാർധ: മഹാരാഷ്ട്രയിലെ വാർധയിലെ ആശുപത്രിയിലെ ബയോഗ്യാസ് പ്ലാൻറിൽ ഗർഭസ്ഥ ശിശുക്കളുടെ തലയോട്ടികൾ കണ്ടെത്തിയതായി റിപ്പോർട്ടുകൾ. 11 തലയോട്ടികളും 54 എല്ലുകളും പൊലിസ് കണ്ടെത്തി. നിയമ വിരുദ്ധമായി നടത്തിയ ഗർഭ ഛിദ്രങ്ങളുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ പരിശോധനയിലാണ് തലയോട്ടികൾ കണ്ടെത്തിയിരിക്കുന്നത്. ആശുപത്രിയിലെ ഡോക്ടറെയും നഴ്സിനെയും അറസ്റ്റ് ചെയ്തു. 13 കാരിയെ ഗർഭഛിദ്രം നടത്തിയ കേസിന്റെ അന്വേഷണമാണ് വൻ വഴിത്തിരിവിൽ എത്തിയത്.

വാർധയിലെ അർവി പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ഉള്ളതാണ് ഈ സ്വകാര്യ ആശുപത്രി. 13കാരിയുടെ പരാതിയിൽ കേസ് അന്വേഷണം ആരംഭിച്ച ശേഷം ജനുവരി ഒൻപതിന് ഇവിടുത്തെ ഡോക്ടർ രേഖ ഖദം പൊലീസ് പിടിയിലായിരുന്നു. ഇവർക്കൊപ്പം നഴ്സിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നേരത്തെ നടത്തിയ ഗർഭഛിദ്രങ്ങളടക്കമുള്ള വിവരങ്ങൾ പൊലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!