സഞ്ചാരികൾക്കായി ഒരുക്കണം നല്ല പാത

സഞ്ചാരികൾക്കായി ഒരുക്കണം നല്ല പാത

വർഷത്തിലൊരിക്കൽ കാതങ്ങൾതാണ്ടി കടലുണ്ടിയിലെത്തുന്ന ദേശാടനപ്പക്ഷികളെ കാണാൻ കടലുണ്ടി കമ്യൂണിറ്റി റിസർവിലെത്തുന്ന സഞ്ചാരികൾക്ക് ഇന്നും ദുരിതയാത്രതന്നെ ആണ് ലഭിക്കുന്നത് . റെയിൽവേ സ്റ്റേഷൻ-കമ്യൂണിറ്റി റിസർവ്‌ റോഡാണ് ഇന്നും ടാറിങ്‌ നടത്താനാവാതെ ദുരിതാവസ്ഥയിലുള്ളത്. റെയിൽവേ അധീനതയിൽപ്പെട്ട ഭൂമിയിലൂടെ വേണം നിലവിൽ കമ്യൂണിറ്റി റിസർവിലെത്താൻ.

റെയിൽവേ കനിയാത്തതാണ് റോഡ് പണിയാൻ കഴിയാത്തതെന്നാണ് അധികൃതർ നാട്ടുകാരോട് പറയുന്നത്. നിലവിലെ റോഡ് കടലുണ്ടി റെയിൽവേ ക്രോസിനടുത്തുനിന്നാണ് ആരംഭിക്കുന്നത്. ഈ റോഡ് നൂറുമീറ്ററോളം ടാർ ചെയ്തതാണ്. ബാക്കി മുന്നൂറുമീറ്റർ കോൺക്രീറ്റും. ഇത് അവസാനിക്കുന്നത് കടലുണ്ടി റെയിൽവേ സ്റ്റേഷനുമുന്നിലാണ്.

Leave A Reply
error: Content is protected !!