റോഡ് കീറി; മേലങ്ങാടി-വിമാനത്താവളം റോഡിൽ പൊടിശല്യം

റോഡ് കീറി; മേലങ്ങാടി-വിമാനത്താവളം റോഡിൽ പൊടിശല്യം

മലപ്പുറം കൊണ്ടോട്ടിയിൽ കുടിവെള്ളവിതരണത്തിനായി കുഴൽ സ്ഥാപിക്കാൻ കീറിയ റോഡിലെ പൊടിശല്യം സമീപവാസികൾക്കും കടയുടമകൾക്കും വലിയ രീതിയിൽ ദുരിതമാകുന്നു. കൊണ്ടോട്ടി മേലങ്ങാടിയിൽനിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡാണ് ജനങ്ങളെ ഇപ്പോൾ പൊടി തീറ്റിക്കുന്നത്.

ചീക്കോട് കുടിവെള്ളപദ്ധതിക്കായി കുഴൽ സ്ഥാപിക്കാൻ റോഡിന്റെ ഇരുവശവും അധികൃതർ കീറിയിട്ടുണ്ട്. മണ്ണും ക്വാറി വേസ്റ്റും ഉപയോഗിച്ച് സൈഡിലെ ചാൽ നികത്തിയിരിക്കുകയാണ്. കുഴലിടൽ ഇനിയും കഴിഞ്ഞിട്ടില്ല. ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. റോഡിനിരുവശവും ധാരാളം വീടുകളും സ്ഥാപനങ്ങളുമുണ്ട്. കുമ്മിണിപ്പാറ, മേലങ്ങാടി, കോട്ടപ്പറമ്പ് ഭാഗങ്ങളിലെ കടയുടമകളും പൊടിശല്യംമൂലം വലിയതോതിൽ വലയുന്നു.

Leave A Reply
error: Content is protected !!