ആന്ധ്രായിൽ മീന്‍ ലോറി മറിഞ്ഞ് അപകടം; നാലു പേർ മരിച്ചു

ആന്ധ്രായിൽ മീന്‍ ലോറി മറിഞ്ഞ് അപകടം; നാലു പേർ മരിച്ചു

ആന്ധ്രായിലെ പശ്ചിമ ഗോദാവരി ജില്ലയിലെ തഡെപള്ളിഗുഡെമിൽ മീന്‍ ലോറി മറിഞ്ഞ് നാലു പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. 10 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്.

ദുവ്വഡയിൽ നിന്നും നാരായണപുരത്തേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്.14 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറച്ചു പേര്‍ ലോറിക്കുള്ളില്‍ കുടുങ്ങിയിട്ടുണ്ട്. ഇവരുടെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് .

Leave A Reply
error: Content is protected !!