കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്ക് കനത്ത സുരക്ഷ: തിരിച്ചറിയൽ കാർഡ് നിർബന്ധം

കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്ക് കനത്ത സുരക്ഷ: തിരിച്ചറിയൽ കാർഡ് നിർബന്ധം

കനത്ത സുരക്ഷ കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്ക് ഏർപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ വിധി പറയുന്ന പശ്ചാത്തലത്തിലാണ് കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്.

കോടതി പരിസരത്ത് തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കയറാൻ അനുവദിക്കില്ല. തിരിച്ചറിയൽ കാർഡ് കലക്ട്രേറ്റിൽ ജോലിക്ക് എത്തുന്നവർക്കും നിർബന്ധമാണ്. നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്ക് വേണ്ടി വിന്യസിക്കും. കേസിൽ അൽപ്പസമയത്തിനകം വിധി വരും. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധി പറയുക. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും രാവിലെ ഒമ്പതേമുക്കാലോടെ കോടതിയിലെത്തി. പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിപറയുക ഇന്നു രാവിലെ 11 മണിയോടെയാണ്.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. കത്തോലിക്ക സഭയുടെ ചരിത്രത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഏറെ വിവാദങ്ങൾ കണ്ട മറ്റൊരു കേസിന്‍റെ വിധിക്കാണ് കേരളം കാത്തിരിക്കുന്നത്. 25 കന്യാസ്ത്രീകൾ, 11 വൈദികർ, രഹസ്യമൊഴിയെടുത്ത 7 മജിസ്ട്രേറ്റുമാർ, വൈദ്യപരിശോധന നടത്തിയ ഡോകട്ർ എന്നിവരെല്ലാം വിസ്താരത്തിനെത്തി. 83 സാക്ഷികളിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂല നിലപാടെത്തു എന്നതാണ് പ്രത്യേകത.

Leave A Reply
error: Content is protected !!