‘കൊലയാളിപ്പാർട്ടി’ എന്ന ലേബൽ കോൺഗ്രസ്സിന് ഒട്ടും ഭൂഷണമല്ല ; സുധാകരൻ ആ പട്ടം നേടിക്കൊടുത്തു

‘കൊലയാളിപ്പാർട്ടി’ എന്ന ലേബൽ കോൺഗ്രസ്സിന് ഒട്ടും ഭൂഷണമല്ല ; സുധാകരൻ ആ പട്ടം നേടിക്കൊടുത്തു

SFI പ്രവർത്തകനായിരുന്ന ധീരജിനെ കുത്തിക്കൊന്ന യൂത്ത് കോൺഗ്രസ്സ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെ  ആരും ഭയക്കണ്ടാ . നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങി പുതിയൊരു മനുഷ്യനായി നിഖിൽ പുറത്ത് വരട്ടെ .

പക്ഷെ ആ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ നേതാവ് കെ സുധാകരനെ ഭയക്കണം .  അയാൾ  ഇനിയും കൊല്ലിക്കും , കോൺഗ്രസ്സ് നടത്തുന്ന കൊലകൾ ഇനിയും ന്യായീകരിക്കും , കൊലപാതികളെ സംരക്ഷിക്കും. – അത് രാഷ്ട്രീയ കേരളത്തിന് അപമാനമാണ്, അപകടമാണയാൾ.  കൊലപാതകം നടത്തിയിട്ട്  ഉത്തരവാദിത്വം ഏറ്റെടുക്കുന്ന  ഭീകരസംഘടനകൾ നയിക്കുന്നവരേക്കാൾ ഹീനനാണ് സുധാകരൻ  .

ധീരജിന്റെ കൊലപാതകത്തില്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കെ.സുധാകരന്റേത്. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ കലാപത്തിലേക്ക് എത്തിച്ചത് SFI-DYFI സംയുക്ത കൂട്ടുകെട്ടാണെന്നാണ്  കെ.സുധാകരന്‍ പറഞ്ഞത് .

കെ.എസ്.ബ്രിഗേഡിന്റെ ഇടുക്കിയിലെ തലവനായ നിഖില്‍ നടപ്പാക്കിയത് സുധാകരന്റെ അക്രമരാഷ്ട്രീയ പാഠങ്ങളാണ്. സുധാകരന്റെ സ്വാധീനത്തില്‍ യൂത്ത് കോണ്‍ഗ്രസ് അക്രമികളുടെ കൂട്ടമായി മാറി.
ധീരജിന്റേത് പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ.സുധാകരന്റെ മറ്റൊരു പ്രതികരണം.

കൊലപാതകത്തെ അപലപിച്ചുകൊണ്ട്‌ കെ.പി.സി.സി. മുന്‍ പ്രസിഡന്റുകൂടിയായ രമേശ്‌ ചെന്നിത്തലയുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ രംഗത്തുവന്നിട്ടും സുധാകരന്റെ നിലപാട് കൊലപാതകത്തെ ന്യായീകരിക്കുന്നതാണ് .

തങ്ങളുടെയൊക്കെ കാലത്ത്‌ കെ.എസ്‌.യുവിനെതിരേ അതിക്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അന്നൊക്കെ ഗാന്ധിജിയുടെ മാര്‍ഗം മുറുകെപ്പിടിച്ചിരുന്നതുകൊണ്ടാണു തിരിച്ചടിക്ക്‌ മുതിരാത്തതെന്നാണ്‌ ചെന്നിത്തലയുടെ പ്രതികരണം.

രമേശിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിനു പിന്നാലെ സുധാകരന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ ചില പാര്‍ട്ടി ഭാരവാഹികള്‍ രംഗത്തുവന്നു . ഇപ്പോൾ കെ സുധാകരന് ഐക്യദാർഢ്യക്കാരുടെ തിരക്കാണ്. ഇവരൊക്കെ എന്തിനാണ് ഈ നിരന്നുനിന്നു ശ്രീ സുധാകരനെ അനുമോദിക്കുന്നത്? ചാനലുകളിൽ വന്നു അര്മാദിക്കുന്നത്?

സി പി എമ്മോ എൽ ഡി എഫോ ഭരിക്കുന്ന ഒരു പഞ്ചായത്തോ സഹകരണ സംഘമോ പിടിച്ചെടുത്തിട്ടാണോ?
അല്ല. ധീരജ് കൊലപാതകത്തിനുത്തരവാദി സുധാകരൻ കൊണ്ടുവന്ന അക്രമ ശൈലിയാണ് എന്ന ആരോപണത്തിന്റെ പേരിലാണ് ഈ ഐക്യ ദാർഢ്യം .

ആ യൂത്ത് കോൺഗ്രസ് ക്രിമിനലിനു ഐക്യ ദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കോൺഗ്രസുകാർ വരിനിൽക്കുന്നുണ്ട്. കോൺഗ്രസുകാർ കേരളത്തിൽ കൊന്നുതള്ളിയത് 1948-ഇൽ മൊയ്യാരത്ത് ശങ്കരൻ മുതൽ ധീരജ് എന്ന എൻജിനീയറിങ് വിദ്യാർത്ഥിയെ വരെയാണ് .

വ്യത്യാസം എന്താണ് എന്നുവച്ചാൽ ആ കൊലപാതകങ്ങളുടെ പേരിൽ അർമാദിക്കാനും അത് ഞങ്ങളുടെ പ്രസിഡന്റിന്റെ കഴിവാണ് എന്ന് പറയുവാനും ഐക്യദാര്ഢ്യം പ്രഖ്യാപിക്കാനും ഒറ്റ കോൺഗ്രസ്സുകാരും ഉണ്ടായിരുന്നില്ല.

എന്നാൽ ധീരജിന്റെ കൊലപാതകം സുധാകര ശൈലിയുടെ അക്കൗണ്ടിലാണ്. അത് അക്കൗണ്ടിൽ ചേർത്തു കൊടുക്കുന്നത് കോൺഗ്രസുകാരുമാണ്. ഒന്നോർക്കുന്നത് കോൺഗ്രസുകാർക്ക് നന്നായേക്കും.

കേഡർ പാർട്ടിയായ സി പി എം കേരളത്തിൽ തെരഞ്ഞെടുപ്പ് ജയിക്കുന്നത് പ്രത്യേകിച്ച് രാഷ്ട്രീയമില്ലാത്ത ആളുകളുടെകൂടി വോട്ടിലാണ്. അതിന്റെ ആനുകൂല്യത്തിൽ മാത്രം തെരഞ്ഞെടുപ്പ് ജയിക്കുന്നവരാണ് കോൺഗ്രസുകാർ.

അവിടെ, ഒരു കുഞ്ഞിന്റെ ചങ്കിൽ കത്തി കുത്തിയിറക്കി കൊന്നിട്ട് അതിനു ഞായം പറയുന്നതും അതാണ് ഞങ്ങളുടെ ശൈലി എന്ന്  അർമാദിക്കുന്നതുമൊന്നും അത്ര ലാഭമുള്ള  ഇടപാടായിരിക്കില്ല.

ചാർത്തിക്കിട്ടിയ ‘കൊലയാളിപ്പാർട്ടി’ എന്ന ലേബൽ അഴിച്ചുവയ്ക്കാൻ സി പി എം പെടാപ്പാടു പെടുകയാണ്. രാഷ്ട്രീയ എതിരാളികളുടെ കത്തിമുനയിൽ വരിവരിയായി തീർന്നുപോയ സഖാക്കളുടെ ചിതകൾക്കുചുറ്റും നിന്നു ചങ്കുപൊട്ടി മുദ്രാവാക്യം വിളിച്ചു മനസ്സിടിഞ്ഞ, ഒരു തിരിച്ചടിയ്ക്കുള്ള ആന്തൽ കൊണ്ടുനടക്കുന്ന പാർട്ടിക്കാരെ ചങ്ങലപ്പൂട്ടിട്ടു പൂട്ടിയിരിക്കുകയാണ് ആ പാർട്ടി.

അപ്പോഴാണ് ആ ലേബൽ തലയിൽ വച്ച് നിങ്ങളുടെ അർമാദം!

Video Link

https://youtu.be/WepEiHmKgMY

Leave A Reply
error: Content is protected !!