സാഗി’ കുമ്പളങ്ങിയുടെ മുഖച്ഛായ മാറ്റും -ഗവർണർ

സാഗി’ കുമ്പളങ്ങിയുടെ മുഖച്ഛായ മാറ്റും -ഗവർണർ

എറണാകുളം കുമ്പളങ്ങിയിൽ നടപ്പാക്കുന്ന സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി (സാഗി) നാടിന്റെ സമഗ്ര വികസനത്തിന് വലിയ രീതിയിൽ വഴിയൊരുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഇന്നലെ കുമ്പളങ്ങിയിൽ ഹൈബി ഈഡൻ എം.പി.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘സാഗി’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുചിത്വം, പരിസ്ഥിതി തുടങ്ങിയ എല്ലാ മേഖലകളെയും ഏകോപിപ്പിച്ച് നടപ്പാക്കുന്ന പദ്ധതി കുമ്പളങ്ങിയിൽ എല്ലാ അർത്ഥത്തിലും മാറ്റമുണ്ടാക്കുമെന്ന് ഗവർണർ പറഞ്ഞു. ജലാശയങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ സ്ഥലമാണെങ്കിലും, കുമ്പളങ്ങിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന സൗകര്യങ്ങൾ ഇനിയും ഒട്ടേറെ ആവശ്യമാണ്. നഗര ജീവിതത്തിന്റെ സൗകര്യങ്ങൾ ഗ്രാമത്തിലെ ജനങ്ങൾക്കും ലഭ്യമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

 

Leave A Reply
error: Content is protected !!